Date:

Share:

വിശുദ്ധ കുർബാന, തിരുനാൾ പ്രദക്ഷിണം | തിരുനാൾ 2026

Related Articles

മറ്റക്കര പള്ളിയിലെ തിരുക്കുടുംബത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് അർപ്പിക്കപ്പെട്ട ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും തിരുനാൾ പ്രദക്ഷിണത്തിനും 2026 ജനുവരി 17 ന് റവ. ഫാ. ഷിബു തേക്കനാടിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തിൽ ജാതിമതഭേദമന്യേ നിരവധി ആളുകൾ സംബന്ധിച്ചു. തിരുനാൾ പ്രദക്ഷിണത്തിലുടനീളം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം സംവഹിച്ച് മറ്റക്കര ക്ലാരസഭയിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് വിശുദ്ധയോടുള്ള തങ്ങളുടെ ആദരവ് പ്രകടമാക്കി. ഇഞ്ചിക്കുന്ന്, മണൽ സെൻ്റ് ജോർജ് ചാപ്പൽ, വടക്കേടം ക്രിസ്തുരാജ് ചാപ്പൽ എന്നിവിടങ്ങളിൽ ലദീഞ്ഞ് അർപ്പിക്കപ്പെട്ടു. സമാപനാശീർവാദത്തിന് ശേഷം രാത്രി 9:30 ന് സ്നേഹവിരുന്ന് നടത്തി.

തിരുനാളിനോട് അനുബന്ധിച്ച് ഒരുക്കിയ ദൈവാലയ ദീപാലങ്കാരങ്ങളും വഴിയോര ദീപാലങ്കാരങ്ങളും പുതുമയും വ്യത്യസ്തതയും കൊണ്ട് ഏവരെയും ആകർഷിച്ചു.

Popular Articles