“നിൻ്റെ എല്ലാ പ്രവർത്തികളും ദൈവ വിചാരത്തോടെ ആകട്ടെ. അവിടുന്ന് നിനക്ക് വഴി തെളിച്ച് തരും.”
സുഭാ 3:6
സഭയുടെ നട്ടെല്ലാണ് യുവജനങ്ങൾ. യുവത്വത്തിൻ്റെ ജീവിത വഴികളെ ശരിയായ ദിശയിൽ നയിക്കുവാൻ ഇടവക തലം മുതൽ അവരെ പ്രാപ്തരാക്കേണ്ടതാണ്. സഭയോട് വിശ്വസ്തരായ യുവജനങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മറ്റക്കര എസ്.എം.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 2024 മെയ് അഞ്ചാം തീയതി ഏകദിന യുവജന ക്യാമ്പ് സംഘടിപ്പിച്ചു. ജീവിത ദൗത്യങ്ങളെ ആത്മവിശ്വാസത്തോടെ ആശ്ലേഷിക്കുവാനും യഥാർത്ഥ ക്രൈസ്തവ ജീവിതസാക്ഷ്യത്തിൻ്റെ വക്താക്കളാകുവാനും പ്രസ്തുത ക്യാമ്പ് യുവജനങ്ങളെ സഹായിച്ചു. ഇന്നിൻ്റെ സാമൂഹിക പ്രതിസന്ധികളോടു പോരടിച്ച്, സമൂഹത്തെ സ്നേഹിച്ച്, തീക്ഷ്ണതയോടെ മുന്നേറി, ദൈവ കരുണയിൽ അഭയം തേടി, സഹോദര സ്നേഹത്തിൻ്റെ വക്താക്കളായി മാറി വിശുദ്ധ ജീവിതം നയിക്കുവാൻ ഓരോ യുവജനങ്ങൾക്കും സാധിക്കണമെന്ന് ക്യാമ്പ് ഉദ്ബോധിപ്പിച്ചു. ദൈവിക മൂല്യങ്ങൾ മുറുകെപ്പിടിച്ച്, ദൈവവചനം അനുസരിച്ച് ജീവിച്ച്, കർമ്മ നിരതരായി വർത്തിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളോടൊപ്പം നിന്ന് പ്രവർത്തിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശുദ്ധരായി മാറുവാൻ മറ്റക്കര ഇടവകയിലെ യുവജനങ്ങൾക്ക് ദിശാബോധം നൽകുന്നതിന് ഈ ക്യാമ്പിന് സാധിച്ചിട്ടുണ്ട്.