back to top

Date:

Share:

സീനിയേഴ്സ് മീറ്റ്

Related Articles

” പ്രായം ചെന്ന് നരച്ചവരുടെ മുൻപിൽ ആദരപൂർവ്വം എഴുന്നേൽക്കുകയും അവരെ ബഹുമാനിക്കുകയും വേണം.നിൻ്റെ ദൈവത്തെ ഭയപ്പെടുക.ഞാനാണ് കർത്താവ്.”
ലേവ്യർ 19:32

ഇടവകയിലെ വയോജനങ്ങളുടെ അവകാശ സംരക്ഷണത്തിനും അവരുടെ സാമൂഹിക, സാമ്പത്തിക, മാനസിക ക്ഷമത ഉറപ്പാക്കി സമൂഹത്തിലെ സജീവ അംഗങ്ങളാക്കി മാറ്റുന്നതിനും മറ്റക്കര SMYM സംഘടനയുടെ ആഭിമുഖ്യത്തിൽ 2024 മാർച്ച് തീയതി വയോജന ദിനം സംഘടിപ്പിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിൽ അവർ ദേവാലയത്തിൽ ഒത്തുചേരുകയും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും ചെയ്തു. ഫാ. ജോസഫ് പരിയാത്ത്, ഫാ.തോമസ് പാറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിക്കുകയും പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കാരുണ്യവാനായ ദൈവം തങ്ങളുടെ ജീവിതത്തിൽ വര്‍ഷിച്ച നിരവധിയായ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുന്നതിനും തങ്ങളുടെ ജീവിതാനുഭവങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിനും വയോജന സംഗമം വേദിയൊരുക്കി.

father with people
eating-food
group photo
worship

Popular Articles