Mar Valah- “എൻ്റെ കർത്താവേ എൻ്റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം നടത്തിയ ഭാരതത്തിൻ്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ മലയാറ്റൂർ സെൻ്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിലേക്ക് SMYM മറ്റക്കര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തീർത്ഥാടനം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഡയറക്ടർ ഫാ. ജോസഫ് പര്യാത്തിൻ്റെ ആത്മീയ നേതൃത്വത്തിൽ നൂറോളം ഇടവകാംഗങ്ങൾ കുരിശിൻ്റെ വഴി പ്രാർഥനകൾ ചൊല്ലിയും ഗാനങ്ങൾ ആലപിച്ചും പ്രാർത്ഥനാ നിർഭരമായ മനസോടെ തീർത്ഥാടനത്തിൽ സംബന്ധിച്ചു.