മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാൾ തിരുക്കർമ്മങ്ങളുടെ കൊടിയേറ്റ് 2025 ജനുവരി 16 ന് ഇടവക വികാരി റവ ഫാ. ജോസഫ് പരിയാത്ത് നിർവഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും പാലാ രൂപതാ വികാരി ജനറാളും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ ഡോ. ജോസഫ് കണിയോടിക്കൽ കാർമികത്വം വഹിച്ചു.



ദൈവസാന്നിധ്യം അതിൻ്റെ പൂർണ്ണതയിൽ മനുഷ്യരുടെ ഇടയിൽ വെളിപ്പെടുന്നത് തിരുക്കുടുംബത്തിലൂടെയാണെന്നും ആ കുടുംബങ്ങൾ ആകാനുള്ള വലിയൊരു വെല്ലുവിളിയാണ് ഓരോ തിരുനാളുകളും നമ്മുടെ കുടുംബങ്ങളുടെ മുന്നിൽ വയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ വീഴ്ചകളിലും പരിമിതികളിലും തിരുക്കുടുംബത്തോട് ചേർന്നു നിന്ന് കുടുംബങ്ങളെ വിശുദ്ധീകരിക്കുവാൻ ഈ തിരുനാൾ സഹായിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.



അനുദിനം മാറ്റങ്ങൾക്ക് വിധേയമാകുന്ന ജീവിത സാഹചര്യങ്ങളിൽ ജീവിത മൂല്യങ്ങളിലും കുടുംബബന്ധങ്ങളിലും മാറ്റങ്ങൾ സംഭവിക്കാതെ തിരുക്കുടുംബത്തിന്റെ മാതൃക സ്വീകരിച്ച് കുടുംബ വിശുദ്ധി നില നിർത്തുവാൻ ഓരോരുത്തരും പരിശ്രമിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മറ്റക്കര ഇടവകയ്ക്ക് തുടർന്നും കൂടുതൽ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് ആവശ്യമായ ദൈവകൃപ ലഭിക്കട്ടെയെന്ന് തിരുനാൾ സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

































Live Streaming