back to top

Date:

Share:

ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

Related Articles

“നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ.” (1 കോറി 6:19-20)

യേശുക്രിസ്തു കാൽവരിയിൽ ചിന്തിയ രക്തം നമ്മുടെ പാപങ്ങൾക്ക് പരിഹാരവും രക്ഷയ്ക്ക് നിദാനവുമായി തീർന്നെന്ന് നാം വിശ്വസിക്കുന്നു. അതുല്യവും അനിതര സാധാരണവുമായ ഒരു ശ്രേഷ്ഠ കർമ്മമാണ് രക്തദാനം. ഈ സത്കർമ്മത്തിൽ കൂടി അനേകം ജീവൻ രക്ഷിക്കുവാനും പങ്കു വയ്ക്കലിന്‍റെ പരിശുദ്ധാത്മാവിന്‍റെ സുവിശേഷം വരും തലമുറയ്ക്ക് പകർന്നു നൽകുവാനും നമുക്ക് സാധിക്കുന്നു. മറ്റക്കര SMYM യൂണിറ്റിന്‍റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്‍റെയും മരിയൻ മെഡിക്കൽ സെന്‍ററിന്‍റെയും സഹകരണത്തോടെ 2024 ജൂലൈ പതിനാറാം തീയതി സൗജന്യ രക്തദാന ക്യാമ്പ് നടത്തി. “രക്തദാനം മഹാദാനം” എന്ന സന്ദേശം സമൂഹത്തിലും യുവജനങ്ങളിലും പ്രചരിപ്പിക്കുന്നതിനും മനുഷ്യ സ്നേഹത്തിന്‍റെ മഹനീയ മാതൃക നാടിൻ്റെ ആരോഗ്യമേഖലയിൽ പകർന്നു നൽകുന്നതിനും ഈ ക്യാമ്പ് ഉപകരിച്ചു.

group photo
donating blood
camp

Popular Articles