മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ പ്രധാന തിരുനാളിനോട് അനുബന്ധിച്ച് 2026 ജനുവരി 16 ന് നടന്ന വാഹന വെഞ്ചരിപ്പിനും വിശുദ്ധ കുർബാനയ്ക്കും നോവേനയ്ക്കും സെമിത്തേരി സന്ദർശനത്തിനും റവ. ഫാ. ജോസഫ് തെക്കുംമറ്റത്തിൽ OCD (മീഡിയ ഡയറക്ടർ, മലബാർ പ്രൊവിൻസ്) നേതൃത്വം നൽകി.








പൂർവികർ പകർന്നു നൽകിയ വിശ്വാസത്തിലും നന്മയിലും ജീവിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യേണ്ട അവസരമാണ് ഓരോ തിരുനാളുകളുമെന്ന് അദ്ദേഹം വചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.






സന്തോഷവും സമാധാനവും പങ്ക് വയ്ക്കലും നിറഞ്ഞ തിരുക്കുടുംബത്തിന്റെ മാതൃകയിൽ നമ്മുടെ കുടുംബങ്ങളും അനുഗ്രഹീതമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നന്മ പങ്ക് വയ്ക്കുന്ന കുടുംബങ്ങളായി നമ്മുടെ കുടുംബങ്ങൾ രൂപാന്തരപ്പെടട്ടെ.