മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വചനപ്രഘോഷണവും കുമ്പസാരവും 2026 ജനുവരി 12,13,14 തീയതികളിൽ നടത്തപ്പെട്ടു. അറക്കുളം സെൻ്റ് തോമസ് പഴയ പള്ളി വികാരി റവ. ഫാ. ജോർജ് പാറേക്കുന്നേൽ വചനപ്രഘോഷണത്തിന് നേതൃത്വം നൽകി.








ഭൗതികമായ ആഘോഷങ്ങൾക്കപ്പുറം തിരുനാളുകൾ ആന്തരിക പരിവർത്തനുള്ള അവസരമാകണമെന്ന് റവ. ഫാ. ജോർജ് പാറേക്കുന്നേൽ അഭിപ്രായപ്പെട്ടു. തിരുക്കുടുംബത്തിൻ്റെ തിരുനാൾ ആഘോഷിക്കപ്പെടുന്ന വേളയിൽ പ്രാർത്ഥിച്ച്, അനുതപിച്ച് തിരുക്കുടുംബ മാതൃകയിൽ ജീവിക്കുന്നതിനുള്ള വിളി ഓരോ വ്യക്തിയും ഏറ്റെടുക്കണമെന്ന് വചനപ്രഘോഷണത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.