back to top

Date:

Share:

തിരുനാൾ 2026 | തിരുക്കർമ്മങ്ങൾ

Related Articles

മറ്റക്കരപ്പള്ളിയിൽ ഇടവക മധ്യസ്ഥരായ തിരുക്കുടുംബത്തിന്റെ തിരുനാളിന് 2026 ജനുവരി 15 ന് വൈകിട്ട് 5 മണിക്ക് കൊടിയേറി. പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം ജപമാല പ്രദക്ഷിണം നടത്തി.

Live Streaming:

2026 ജനുവരി 16 ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന വാഹന വെഞ്ചരിപ്പ് ,വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ജോസഫ് തെക്കുംമറ്റത്തിൽ OCD നേതൃത്വം നൽകും.

Live Streaming:

2026 ജനുവരി 17 ന് വൈകിട്ട് 4 മണിക്ക് റവ. ഫാ. ഷിബു തേക്കനാടിയിൽ വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണം. മണൽ സെൻ്റ് ജോർജ് ചാപ്പലിൽ റവ. ഫാ. അബ്രഹാം പാലക്കാതടത്തിൽ തിരുനാൾ സന്ദേശം നൽകും.

Live Streaming:

2026 ജനുവരി 18 ന് രാവിലെ 9:15 ന് മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ ഉണ്ടായിരിക്കും. സഹകാർമ്മികർ: റവ. ഫാ. ജോൺ മണാങ്കൽ , റവ. ഫാ. ജോസഫ് പരവുമ്മേൽ, റവ. ഫാ. ഷിബു തേക്കനാടിയിൽ, റവ. ഫാ. ജോസഫ് തെക്കുംമറ്റത്തിൽ . തുടർന്ന് പ്രദക്ഷിണം. രാത്രി ഏഴിന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം: മിഠായി തെരുവ്

Live Streaming:

2026 ജനുവരി 19 ന് രാവിലെ 6:30 ന് വിശുദ്ധ കുർബാന, തുടർന്ന് കൊടിയിറക്കൽ. തിരുനാൾ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ച് തിരുക്കുടുംബത്തിന്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ജോസഫ് പരിയാത്ത് അറിയിച്ചു.

Popular Articles