back to top
വിൻസെന്‍റ് ഡി പോൾ

Vincent de paul

1851-ൽ ഫ്രാൻസിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ച വിശുദ്ധ വിൻസെന്‍റ് ഡി പോൾ സഹജീവികളോട് കരുണയും അനുകമ്പയും കാണിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. പരിശുദ്ധ അമ്മയോടുള്ള മാതൃ നിർവിശേഷമായ ഭക്തി വിശുദ്ധന്‍റെ ഒരു പ്രത്യേകതയായിരുന്നു. കേരളക്കരയെ സംബന്ധിച്ചിടത്തോളം വിൻസെന്‍റ് ഡീ പോളിന് പ്രത്യേക പ്രസക്തിയുണ്ട്. വിൻസെൻഷ്യൽ കോൺഗ്രിഗേഷൻ (V.C), കോൺഗ്രിഗേഷൻ ഓഫ് ദി മിഷൻ (C.M), വിൻസെൻഷ്യൻ സിസ്റ്റേഴ്സ് (S.C.V), അഗതികളുടെ സഹോദരിമാർ(S.D), ഡോട്ടേഴ്സ് ഓഫ് ചാരിറ്റി (D.C) എന്നീ സന്യാസ സഭകൾ വിശുദ്ധനിൽ നിന്നും പ്രത്യക്ഷത്തിൽ ചൈതന്യം സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളാണ്. കേരളത്തിലെ എല്ലാ രൂപതകളിലും മിക്ക ഇടവകകളിലും പ്രവർത്തിക്കുന്ന വിൻസെന്‍റ് ഡി പോൾ സഖ്യം എന്ന ജീവകാരുണ്യ സംഘടനയുടെ ചൈതന്യവും ഈ വിശുദ്ധനിൽ നിന്നാണ്. "എന്‍റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ഇത് ചെയ്തു തന്നത് "എന്ന ദിവ്യനാഥന്‍റെ വചനത്തിൽ നിന്നും ചൈതന്യം ഉൾക്കൊണ്ട് പരസ്നേഹ കാര്യങ്ങളിലും ആധ്യാത്മിക നവോത്ഥാനത്തിലും ഏർപ്പെട്ട വിശുദ്ധന്‍റെ ശൈലി പ്രതിഫലേച്ഛ കൂടാതെ ശരിയായ ക്രൈസ്തവ ചൈതന്യത്തിൽ തങ്ങളുടെ സേവനം തുടരാൻ പരസ്നേഹ പ്രവർത്തകരെ സഹായിക്കുന്നു. എല്ലാ വർഷവും സെപ്റ്റംബർ 27 വിശുദ്ധന്‍റെ തിരുനാളായി ലോകമെമ്പാടും ആചരിക്കുന്നു.

മറ്റക്കര ഇടവകയിൽ 2015 മുതൽ സെന്‍റ് പയസ് കോൺഫറൻസ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സംഘടന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്നു.

പ്രധാന പ്രവർത്തനങ്ങൾ

1. നിരാലംബ കുടുംബങ്ങളുടെ ദത്തെടുക്കൽ
2. ചികിത്സ സഹായം, ഭക്ഷ്യസഹായം, വിദ്യാഭ്യാസ സഹായം
3. രോഗി സന്ദർശനം
4. മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ
5. മരണവീടുകളിലെ പ്രാർത്ഥനാ നേതൃത്വം

മറ്റക്കര ഇടവകയുടെ എല്ലാവിധ ആധ്യാത്മിക പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയും പ്രോത്സാഹനവും നേതൃത്വവും കൊടുക്കുന്നതിൽ സംഘടനയിലെ എല്ലാ അംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഈ മറ്റക്കര ഇടവകയുടെ ആധ്യാത്മിക,ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖമായി വിൻസെന്‍റ് ഡീ പോൾ സംഘടന മാറിക്കഴിഞ്ഞിട്ടുണ്ട്.

Meet our dedicated

executive members

REV. FR. JOSEPH

PARIYATH

DIRECTOR

PIOUS ANTONY

MANNANAL

PRESIDENT

GEORGE THOMAS

NARICHIRAYIL

VICE PRESIDENT

ROY THOMAS

VADAKKEDATHU

SECRETARY

JOSE MATHEW

KIZHAKKENEDUNGATTIL

JOINT SECRETARY

V C JAMES

VADAKKEDATHU

TREASURER