തങ്ങൾക്ക് പകർന്നു കിട്ടിയ വിശ്വാസദീപം തലമുറകൾക്ക് പകർന്നു നൽകിക്കൊണ്ട് നമ്മുടെ ഇടവകയിൽ നിന്ന് കടന്നുപോയ പരേതരെ അനുസ്മരിച്ചു കൊണ്ടുള്ള ബലിയർപ്പണവും , സിമിത്തേരി സന്ദർശനവും വാഹനവെഞ്ചരിപ്പും 17, ജനുവരി 2025 ൽ ബഹുമാനപ്പെട്ട ജോസഫ് തെക്കുമറ്റത്തിൽ ഓ സി ഡി അച്ചന്‍റെ കാർമികത്വത്തിൽ നടന്നു. സഭ പഠിപ്പിക്കുന്ന പരേതർക്കുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച പ്രസംഗത്തിൽ ക്രിസ്തുവിനെ സമ്പത്തായി കരുതിയ തിരുകുടുംബം പോലെ നമ്മുടെ കുടുംബങ്ങളും മാറേണ്ട ആവശ്യകതയെപറ്റിയും, ഇന്നത്തെ കാലഘട്ടത്തിൽ പൂർവികർ പകർന്നു തന്ന വിശ്വാസ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയും വിശുദ്ധ കുർബാന മധ്യേസന്ദേശത്തിൽ ബഹുമാനപ്പെട്ട അച്ചൻ ഇടവക സമൂഹത്തെ ഓർമ്മപ്പെടുത്തി. തിരുകർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും, ക്രൈസ്തവ മൂല്യങ്ങളെ മുൻനിർത്തിയുള്ള “The Hope ” എന്ന സിനിമയുടെ പ്രദർശനവും ഉണ്ടായിരുന്നു. ധാരാളം ആളുകൾ തിരുകർമ്മങ്ങളിലും സിനിമാപ്രദർശനത്തിലും പങ്കുചേരുകയും വിശ്വാസ സമൂഹത്തിന്‍റെ കൂട്ടായ്മ വിളിച്ചോതുകയും ചെയ്തു.


















































