പ്രധാന തിരുനാൾ ദിനമായ 2025 ജനുവരി 19 -ാം തീയതി ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കയ്യൂർ ക്രിസ്തുരാജ് പള്ളി വികാരി റവ ഫാ. മാത്യു കദളിക്കാട്ടിൽ കാർമികത്വം വഹിച്ചു. കുടമാളൂർ സെൻ്റ് മേരീസ് ആർക്കീ എപ്പിസ്കോപ്പൽ തീർത്ഥാടന പള്ളി വികാരി റവ ഡോ. മാണി പുതിയിടം തിരുനാൾ സന്ദേശം നൽകി. മനുഷ്യ രക്ഷയ്ക്കായി യേശുവിൻ്റെ നാമം അല്ലാതെ മറ്റൊരു നാമവും ഇല്ലെന്ന് തിരുനാൾ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണവും നടത്തപ്പെട്ടു. വൈകുന്നേരം 7 മണിക്ക് എറണാകുളം ഹൈനസ് ക്രിയേഷൻസ് അവതരിപ്പിച്ച മെഗാ ഷോയും ഉണ്ടായിരുന്നു.





























