back to top

Date:

Share:

ആഘോഷമായ കുർബാന, തിരുക്കുടുംബ നൊവേന, പ്രദക്ഷിണം | തിരുനാൾ 2025

Related Articles

റവ ഫാ. ഷിബു തേക്കനാടിയിൽ അർപ്പിച്ച ആഘോഷമായ വിശുദ്ധ കുർബാനയോടെ 2025 ജനുവരി 18 ശനിയാഴ്ചയിലെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. മനുഷ്യർക്ക് അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക തിരുക്കുടുംബമാണെന്ന് വചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അനുസരണത്തിലൂടെയാണ് യഥാർത്ഥ ദൈവസ്നേഹം പൂർത്തിയാകുന്നതെന്നും അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നമ്മുടെ കുടുംബങ്ങളെയും കുട്ടികളെയും ദൈവത്തിന് സമർപ്പിച്ച് ദൈവസ്നേഹത്തിലും അനുസരണത്തിലും വളർന്നു വരുവാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം സമീപ ഇടവകകളിലെ വൈദികരുടെയും ഇടവകാംഗങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇഞ്ചിക്കുന്ന് പന്തൽ, സെൻ്റ് ജോർജ് ചാപ്പൽ മണൽ, ക്രിസ്തുരാജ് ചാപ്പൽ വടക്കേടം എന്നിവിടങ്ങളിൽ ലദീഞ്ഞ് അർപ്പിക്കപ്പെട്ടു. മണൽ സെൻ്റ് ജോർജ് ചാപ്പലിൽ വച്ച് രാമപുരം മാർ അഗസ്തീനോസ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ ഫാ. ജോസഫ് ആലഞ്ചേരിൽ തിരുനാൾ സന്ദേശം നൽകി. രാത്രി 9:30 ന് തിരികെ പള്ളിയിൽ എത്തിയ തിരുനാൾ പ്രദക്ഷിണത്തിൻ്റെ സമാപനാശീർവാദത്തിനുശേഷം വാദ്യമേളങ്ങളുടെ പ്രദർശനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Popular Articles