THIRUBALASAKHYAM
ബാലനായ ഈശോയുടെ കൊടിക്കീഴിൽ അണിനിരക്കുന്ന കത്തോലിക്കാ ബാലികാ ബാലന്മാരുടെ അഖില ലോക സംഘടനയാണ് തിരുബാലസഖ്യം.നാന്‍സിയിലെ മെത്രാനായിരുന്ന ചാള്‍സ് ഡി ഫോര്‍ബിന്‍ ജാന്‍സനാണ് 1843 -ൽ ഈ സംഘടന സ്ഥാപിച്ചത്. ചൈനയിലെ കുട്ടികൾ അനുഭവിക്കുന്ന പട്ടിണിയും, അനാഥത്വവും അതുമൂലം ഉണ്ടാകുന്ന മരണങ്ങളെയും കുറിച്ചുള്ള അഗാധമായ ഉത്കണ്ഠയും ദൈവപുത്രനായ യേശുവിന്‍റെ മരണവും ഉഥാനവും എല്ലാവരുടെയും രക്ഷയ്ക്കാണല്ലോ എന്ന ചിന്തയുമാണ് ഈ സംഘടന സ്ഥാപിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1922 -ൽ പതിനൊന്നാം പീയൂസ് മാർപാപ്പ ഇതിനെ ഒരു പൊന്തിഫിക്കൽ സംഘടനയാക്കി ഉയര്‍ത്തി. ഉണ്ണീശോയുടെ സംരക്ഷണയിലാണ് ഈ സംഘടനയുടെ പ്രവർത്തനങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. പരിശുദ്ധ കന്യകാമറിയമാണ് ഈ സംഘടനയുടെ മധ്യസ്ഥ. കാവൽ മാലാഖയും മാർ യൗസേപ്പ് പിതാവുമാണ് ഈ സംഘടനയുടെ രണ്ട് ഉപമധ്യസ്ഥർ.
മറ്റക്കര ഇടവകയിലെ കുഞ്ഞുമക്കളുടെ ആത്മീയ പുരോഗതിയെ ലക്ഷ്യമാക്കി തിരുബാലസഖ്യം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വിശുദ്ധരുടെ തിരുനാളിനോട് അനുബന്ധിച്ച് അവരെ പരിചയപ്പെടുത്തുക, സുകൃത ജപം ഉരുവിട്ട് ദൈവസാന്നിധ്യ സ്മരണ പുലർത്തുക, തിരുവചനം പഠിക്കുന്നതിലൂടെ ദൈവവചനത്തോടുള്ള താല്പര്യം ജനിപ്പിക്കുക, പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഗ്രൂപ്പ് മീറ്റിങ്ങുകളിൽ കുട്ടികളുടെ വിവിധ കലാ വാസനകൾ പുറത്തു കൊണ്ടുവരുവാനും മറ്റു കൂട്ടുകാരുമായി സഹകരിച്ച് കാര്യപരിപാടികൾ അവതരിപ്പിക്കുവാനും അവസരം നൽകുന്നു. ഉണ്ണീശോ വളർന്നുവന്നത് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും സംപ്രീതിയിലാണ്.നമ്മുടെ ഇടവകയിലെ കുഞ്ഞുമക്കളും ഉണ്ണീശോയെപ്പോലെ വളർന്നു വരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് മാതാപിതാക്കളും വിശ്വാസപരിശീലകരും ഒത്തൊരുമിച്ച് മുന്നേറുന്നു.
REV.FR. JOSEPH
PARIYATHDIRECTOR
Sr. CLARIS FCC
THADVANALVICE DIRECTOR
FIONN JOHNEY
KOCHUMADATHILLEADER
HANNA ANN JAMES
VADAKKEDATHULEADER