back to top

Date:

Share:

സാങ്കേതിക വിദ്യ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കപ്പെടണം: മാർ ജേക്കബ് മുരിക്കൻ

Related Articles

മറ്റക്കര: സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ മനുഷ്യ സമൂഹത്തിൻ്റെ നന്മയ്ക്കായി ഉപയോഗിക്കപ്പെടണമെന്ന് മാർ ജേക്കബ് മുരിക്കൻ. മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ 127 -ാം കല്ലിട്ട തിരുനാളിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഇടവകയുടെ മീഡിയ പ്രവർത്തനങ്ങളുടെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ദൈവ സ്നേഹത്തിൽ ഒന്നായി, ദൈവത്തിന് പ്രിയപ്പെട്ടവരായി ജീവിക്കണമെന്ന് അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.2024 ഒക്ടോബർ 20 ന് നടന്ന യോഗത്തിൽ ഇടവക വികാരി ഫാ.ജോസഫ് പരിയാത്ത് അദ്ധ്യക്ഷത വഹിച്ചു. മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന “തിരുക്കുടുംബ പാതയിൽ” എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.

Popular Articles