back to top

സുവനീറുകൾ

Souvenirs

ഓർമ്മകൾ എന്നും ഓർമ്മപ്പെടുത്തലുകളാണ്. സ്മൃതികളെ കരുതാൻ, കഷ്ടപ്പാടുകളെ മനസ്സിലാക്കാൻ, അനുഭവങ്ങളെ തിരിച്ചറിയാൻ ഓരോ സ്മരണികകളും നമ്മെ സഹായിക്കുന്നു. മറ്റക്കര തിരുകുടുംബ ദൈവാലയം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പിന്നിൽ മുൻ തലമുറ നടത്തിയ കഠിനാധ്വാനത്തിന്‍റെയും വിയർപ്പിന്‍റെയും ചരിത്രമുണ്ട്. ഇടവകയുടെ ശതാബ്ദി വർഷത്തിലും ശതോത്തര രജത ജൂബിലി വർഷത്തിലും ഈ ഓർമ്മകളെ വരും തലമുറയ്ക്ക് കൈമാറുന്നതിനായി സ്മരണികകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇവയുടെ ഡിജിറ്റൽ പതിപ്പ് നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു.