Syro Malabar Youth Movement
കേരള കത്തോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ (KCBC) കേരളത്തിലെ കത്തോലിക്കാ യുവജനങ്ങള്‍ക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഔദ്യോഗിക യുവജനപ്രസ്ഥാനമാണ് കേരള കത്തോലിക്കാ യൂത്ത് മൂവ്മെന്‍റ് (KCYM). 1978 ഡിസംബര്‍ ഇരുപത്തിയെട്ടാം തീയതി മാന്നാനം കെ.ഇ. കോളേജില്‍ ചേര്‍ന്ന പ്രഥമ സെനറ്റ് യോഗത്തില്‍ പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടു. റീത്തുകള്‍ക്ക് അതീതമായി യുവജനങ്ങളെ ഏകോപിപ്പിച്ച് മൂല്യബോധത്തിലും വിശ്വാസജീവിതത്തിലും സഭയോട് ചേര്‍ത്തു നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് KCYM പ്രസ്ഥാനം ആരംഭിച്ചത്.
KCBC യൂത്ത് കമ്മീഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ KCYM കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (CBCI) അംഗീകരിച്ചിട്ടുള്ള അഖിലേന്ത്യാ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റിന്‍റെ (ICYM) കേരള റീജിയന്‍ ഘടകമാണ്. വത്തിക്കാനില്‍ അൽമായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷ്ണല്‍ മൂവ്മെന്‍റ് ഓഫ് കാത്തലിക് അഗ്രികള്‍ച്ചറല്‍ റൂറല്‍ യൂത്ത് (MIJARK – IMCARY മിജാര്‍ക്ക്) എന്ന യുവജന സംഘടനയുടെ അംഗ സംഘടനയാണ് KCYM.
മൂന്നു രീതികളിലായി കേരളത്തിലെ 32 രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനപ്രസ്ഥാനത്തില്‍ നാലുലക്ഷത്തോളം യുവജനങ്ങള്‍ സമൂഹത്തിന്‍റെ മോചനത്തിനായി സ്വയം അര്‍പ്പിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ പുരോഹിത, രാജകീയ, പ്രവാചക ദൗത്യങ്ങളില്‍ പങ്കാളികളായി പ്രവര്‍ത്തിക്കുന്നു.
തീരദേശ മത്സ്യതൊഴിലാളി സമരങ്ങള്‍, മാനവമൈത്രി സംഗമം, മനുഷ്യാവകാശ സമ്മേളനങ്ങള്‍, കാര്‍ഷിക മേഖലാ സമരങ്ങള്‍, ദളിത് ക്രൈസ്തവ അവകാശ സംരക്ഷണ മതസ്വാതന്ത്ര്യ സമരങ്ങള്‍, ജീവന്‍ സംരക്ഷണ ജാഥകള്‍, തീരവിമോചന യാത്രകള്‍, മുല്ലപ്പെരിയാര്‍ സമരങ്ങള്‍, പാന്‍മസാല നിരോധനയജ്ഞം, മദ്യവിരുദ്ധ സമരം, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യവിമുക്ത സംരംഭങ്ങള്‍, പ്രകൃതി പഠന ക്യാമ്പുകള്‍, പരിസ്ഥിതി സംരക്ഷണ പരിപാടികള്‍, സത്യാഗ്രഹ ധര്‍ണ്ണാ സമരങ്ങള്‍, ന്യൂനപക്ഷാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നിയമപരമായ ഇടപെടലുകള്‍ എന്ന് തുടങ്ങി അന്നും ഇന്നും പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ സഭയുടെയും സമൂഹത്തിന്‍റെയും കരുത്തും കാവലാളുമായി ധാര്‍മ്മിക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം. നിലകൊള്ളുന്നതായി കാണാം.
കെ.സി.വൈ.എം (KCYM) - ൽ നിന്ന് എസ്.എം.വൈ.എം (SMYM) - ലേക്ക്
സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമാണ് സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (SMYM). ലോകമെമ്പാടും ചിതറിക്കിടക്കുന്ന 1.6 ദശലക്ഷത്തിലധികം വരുന്ന സീറോ മലബാർ സഭയുടെ യുവാക്കളെ ഏകോപിപ്പിച്ച് കൊണ്ട് ഈ യുവജന പ്രസ്ഥാനം 2014 ഓഗസ്റ്റ് 30 ന് ഔദ്യോഗികമായി ആരംഭിച്ചു. 2015 ലെ ബിഷപ്പ് സിനഡിന്‍റെ ആദ്യ സെഷനിൽ സീറോ മലബാർ യുവജന കമ്മീഷനും രൂപീകരിച്ചു.
executive members - A UNIT
REV. FR. JOSEPH
PARIyATHDirector
SR. ROSBIN FCC
ARUMACHADATHjoint DIRECTOR
Joice Joseph
MoothasserilLay Animator
Nibin Baby
Palamattathil KarottuPresident
Jose P J
PulickalathuVice President
Jubin John
VavakkuzhiyilGeneral Secretary
Rony K B
KeecherilSecretary
Sachin Saji
AykkaraTreasurer
Jinu Joseph
ChakrapurackalForane Councillor
Ajimon K J
KeecherilUnit Councillor
executive members - B UNIT
REV. FR. JOSEPH
PARIyATHDirector
SR. LIJA FCC
Mangalasseryjoint DIRECTOR
JINI JOSEPH
ChakrapurackalLady Animator
ALKA ROSE MARY
PollakkattuPresident
SAN MARIA SABU
Mattakkarottu PadinjarethilVice President
TESSA ROBIN
VakkayilGeneral Secretary
JASMIN V JOHN
VavakuzhiyilSecretary
EMEILIN K JOSEPH
KannampallichiraTreasurer
ASHNA CYRIL
PuttathankalForane Councillor
ANGEL B MATHEWS
PallipparambilUnit Councillor
Latest News
Contact SMYM
Need to reach out? We prioritize responding to every request within 24 hours.