back to top
മറ്റക്കരയിലെ

അഹറോൻ ഗോത്രം

നമ്മുടെ ഇടവകയിൽ നിന്നും അഹറോന്‍റെ ഗോത്രത്തിലേക്ക് പേര് ചൊല്ലി വിളിക്കപ്പെട്ട പന്ത്രണ്ട് പുരോഹിതരും ഒരു ശെമ്മാശനുമാണുള്ളത്. ലോകത്തിന്‍റെ ദീപവും ഭൂമിയുടെ ഉപ്പുമായി ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും ക്രിസ്തുരാജ്യം സ്ഥാപിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇവർ അദ്ധ്യാപകർ, ആത്മീയ പിതാക്കന്മാർ, രൂപതാ കേന്ദ്ര ഭരണാധികാരികൾ, സഭാസ്ഥാപന ഭരണകർത്താക്കൾ എന്നീ നിലകളിൽ വളരെ നിസ്വാർത്ഥമായ സേവനം അനുഷ്‌ഠിച്ചുവരുന്നു. യേശുവിനെ തങ്ങളുടെ പ്രാർത്ഥനയിലൂടേയും പ്രവർത്തനങ്ങളിലൂടേയും ദൈവജനത്തിന് അനുഭവവേദ്യമാക്കിക്കൊണ്ടിരിക്കുന്ന ഇവരെ ഏറെ അഭിമാനത്തോടും ഒത്തിരി ബഹുമാനത്തോടും ഹൃദയം നിറയെ സന്തോഷത്തോടും കൂടെ ഓർമ്മിക്കട്ടെ.

നമ്മുടെ ആത്മാവിനേയും ഹൃദയങ്ങളേയും ദൈവത്തിങ്കലേക്ക് എടുത്തുയർത്തുന്ന, യേശുവിനെ നമ്മുടെ അധരങ്ങളിലേക്കും ഹൃദയങ്ങളിലേക്കും പകർന്നുനല്‌കുന്ന, ഇവരെ തമ്പുരാൻ്റെ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കാം. ഇവരുടെ എല്ലാ സത്പ്രവൃത്തികൾക്കും തമ്പുരാൻ അനുഗ്രഹം നൽകട്ടെ. ഇവർ പീഠങ്ങളിൽ കത്തിജ്ജ്വലിക്കുന്ന മെഴുകുതിരികളായിത്തീരട്ടെ. കൂടുതൽ ദൈവവിളികൾക്കായി നമുക്ക് അനസ്യൂതം പ്രാർത്ഥിക്കുകയും ചെയ്യാം.

ഫാ. മാത്യു പുത്തൻപുരയ്ക്കൽ

പുത്തൻപുരയ്ക്കൽ മത്തായി- ത്രേസ്യാമ്മ ദമ്പതികളുടെ മകനായ മാത്യു അച്ചൻ 1972 ഡിസംബർ 18-ാം തീയതി പൗരോഹിത്യം സ്വീകരിച്ചു. പാലാ രൂപതയിലെ വിവിധ ഇടവകകളിൽ അസിസ്റ്റന്‍റ് വികാരിയായും വികാരിയായും സേവനമനുഷ്ഠിച്ചു. ഭരണങ്ങാനത്ത് വി. അൽഫോൻസാ ചാപ്പലിൽ ആദ്ധ്യാത്മിക ഉപദേഷ്ട‌ാവായും സേവനം ചെയ്‌തു. ഇപ്പോൾ പാലാ സെന്‍റ് അഫ്രേം പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുന്നു. കുളത്തിനാപ്ര കുടുംബയോഗത്തിന്‍റെ രക്ഷാധികാരിയാണ് മാത്യു പുത്തന്‍പുരയ്ക്കല്‍ അച്ചന്‍.

റവ.ഡോ.തോമസ് പാറയ്ക്കൽ M.A. Phd.

പാറയ്ക്കൽ തോമസ്-മറിയം ദമ്പതികളുടെ മകനാണ്. 1981 ഡിസംബർ 26-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. ഇടവക ഭരണം , കുറവിലങ്ങാട് ദേവമാതാ കോളേജ് മലയാള വിഭാഗം പ്രൊഫസർ, പാലാ മൈനർ സെമിനാരി പ്രൊഫസർ, വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠം പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുത്തുകാരനാണ്. ഇപ്പോൾ മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ ചാപ്ലെയിൻ ആയി പ്രവർത്തിക്കുന്നു.

ഫാ. കുര്യൻ കുന്നുംപുറത്ത് MST

ബ. കുര്യൻ കുന്നുംപുറത്തച്ചൻ (തേക്കനാടിയിൽ) പരേതരായ ജോസഫ്- ഫിലോമിന ദമ്പതികളുടെ മകനാണ്. മിഷനറീസ് ഓഫ് സെന്‍റ് തോമസ് സഭാംഗമാണ്. 1986 ജനുവരി 19-ാം തീയതി വൈദികനായി അഭിഷിക്തനായി. കല്ല്യാൺ, മാണ്ഡ്യാ, തക്കല രൂപതകളിലെ വിവിധ ഇടവകകളിൽ വികാരിയായും ഓർഫനേജ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. ഇപ്പോൾ തിരുവായിക്കുളം അത്ഭുത മാതാ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറാണ്.

ഫാ. കുര്യാച്ചൻ പോൾ പരയ്ക്കാട്ട് (അഹമ്മദാബാദ് രൂപതാ)

പരയ്ക്കാട്ട് പോൾ - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. 1990 മെയ് 15 ന് വൈദികനായി അഭിഷിക്തനായി. വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായും, പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. ദീർഘകാലം അഹമ്മദാബാദ് സീറോമലബാർ സഭാകൂട്ടായ്മകളുടെ അപ്പോസ്ത‌ലിക് പ്രൊനുൺഷ്യാ ആയിരുന്നു. ഇപ്പോൾ അഹമ്മദാബാദ് രൂപതയുടെ ചാൻസലറായി സേവനമനുഷ്ഠിക്കുന്നു.

ഫാ. ജേക്കബ് വാഴക്കാലായിൽ (മാനന്തവാടി രൂപത)

വാഴക്കാലായിൽ പരേതരായ ജോസഫ്- റോസ ദമ്പതികളുടെ മകനാണ്. 1992 ഏപ്രിൽ 29-ാം തീയതി പുരോഹിതനായി അഭിഷിക്തനായി. മാനന്തവാടി രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും, ശാന്തിനിലയം ഓർഫനേജിന്‍റെ ഡയറക്ടറായും സെമിനാരി വില്ല എസ്റ്റേറ്റിന്‍റെ മാനേജരായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ വാലേറി സെന്‍റ് അല്‍ഫോണ്‍സോ പള്ളി വികാരിയാണ്.

ഡോ. ജോര്‍ജ് വാഴക്കാലയില്‍ L.L.B

വാഴക്കാലായിൽ പരേതരായ ജോസഫ് - റോസ ദമ്പതികളുടെ മകനാണ്. 1994 ജനുവരി 27-ാം തീയതി വൈദികനായി അഭിഷിക്തനായി. ഉജ്ജയ്ൻ രൂപതയിലെ വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായും പ്രിൻസിപ്പലായും മാനേജരായും സേവനമനുഷ്ഠിച്ചു. ബിഷപ്പ് പാസ്‌കൽ ടൊപ്പയുടെ സെക്രട്ടറിയായിരുന്നു. ഇപ്പോൾ മെത്രാപ്പൊലീത്തൻ കോടതിയിലെ Defender of Bond ആയി സേവനം ചെയ്യുന്നു.

ഫാ. ജേക്കബ് കുളങ്ങര എസ്.ജെ.

ബഹു.ജേക്കബ്ബ് കുളങ്ങര അച്ചൻ, കുളങ്ങരയിൽ തോമസ് - മേരി ദമ്പതികളുടെ മകനാണ്. 1999 നവംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. പൂനെയിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനം ചെയ്തു. പ്രൊവിൻഷ്യൽ ഹൗസ് അഡ്മിനിസ്ട്രേറ്റർ, ഡിനോബിലി കോളേജ് അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിട്ടുണ്ട്. ഇപ്പോൾ സൂറത്തിനടുത്ത് സാംഗ്വാബ് യേശുനാഥ് മന്ദിർ പള്ളിയിൽ വികാരിയാണ്.

റവ. ഡോ. തോമസ് തെന്നടിയിൽ CMF

തെന്നടിയിൽ പരേതനായ വർക്കി- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് തോമസ് അച്ചൻ. 1998 ഡിസംബർ 28- തീയതി പൗരോഹിത്യം സ്വീകരി ച്ചു. ഗാന്ധിദാം യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിലും, അമേരിക്കയിലെ ടെറാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും പി.എച്ച്.ഡിയും കരസ്ഥമാക്കി. ഇപ്പോൾ ബാംഗ്ലൂർ സെൻ്റ് ക്ലാരറ്റ് കോളേജിൻ്റെ പ്രിൻസിപ്പലാണ്.

ഫാ. ജോബി മാത്യു തെക്കേവയലുങ്കല്‍ CST

തെക്കെ വയലുങ്കൽ മാത്യു-ഫിലോമിന ദമ്പതികളുടെ മകനാണ്. 2016 ഡിസംബർ 31 ന് വൈദിക പട്ടം സ്വീകരിച്ചു. തുടർന്ന് സി.എസ്.ടി ആലുവ പ്രൊവിൻഷ്യൽ സെക്രട്ടറിയായിയും ജെ.പി.എം ജൂനിയർ കോളേജ് കട്ടപ്പന പ്രിൻസിപ്പലായും, സേവനമനുഷ്ഠിച്ചു. ഇപ്പോൾ ടാൻസാനിയായിൽ ആഫ്രിക്കൻ മിഷന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.

ഫാ. ജോസഫ് കുന്നിപ്പുരയിടത്തിൽ CST

കുന്നിപ്പുരയിടത്തിൽ പരേതനായ മൈക്കിൾ-അന്നമ്മ ദമ്പതികളുടെ മകനാണ്.2016 ഡിസംബർ 31ന് പുരോഹിത്യം സ്വീകരിച്ചു. തുടർന്ന് കോഴിപ്പള്ളി മാർ ജേക്കബ് ബോയ്സ് ടൗണിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ മാർ ബേസിൽ ലിറ്റിൽ ഫ്ളവർ ബോയ്സ് ടൗൺ മുക്കന്നൂരിൽ ഇൻസ്ട്രക്ടർ ആയി സേവനമനുഷ്ഠിക്കുന്നു

ഫാ. ജോസഫ് തെക്കുംമറ്റത്തിൽ OCD

തെക്കുംമറ്റത്തിൽ ടി.സി. അലക്സ‌് - റോസമ്മ അലക്സ് ദമ്പതികളുടെ മകനാണ്. ഓർഡർ ഓഫ് ഡിസ്കാൾസ്‌ഡ് കർമ്മലീത്താ സഭയിൽ അംഗമായി ചേർന്നു. 2020 ഡിസംബർ 22 ന് വൈദികനായി അഭിഷിക്തനായി. പാലാ മൗണ്ട് കാർമ്മൽ ആശ്രമത്തിൽ വൊക്കേഷൻ ഡയറക്‌ടർ, യൂത്ത് ആനിമേറ്റർ ,തിരുവനന്തപുരം പ്രോവിൻഷ്യൽ ഹൗസിൽ അസിസ്റ്റൻ്റ് ബർസാര്‍ എന്നീ നിലകളിൽ സേവനം ചെയ്തു. ഇപ്പോൾ മലബാര്‍ പ്രൊവിന്‍സില്‍ മീഡിയ ഡയറക്ടറായി സേവനം ചെയ്യുന്നു.

ഫാ. ടോണി മാത്യു മുണ്ടപ്ലാക്കൽ CMF

2019 മെയ് 21-ാം തീയതി ഫാ. ടോണി മാത്യു വൈദികനായി അഭിഷിക്തനായി. 2021 ൽ വ്ളാത്തങ്കര അസംപ്ഷൻ ഫൊറോന ചർച്ചിൽ അസിസ്റ്റന്‍റ് വികാരിയായി. ഇപ്പോൾ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സെന്‍റ് ക്ലാരറ്റ് സ്കൂൾ, ബുട്ടിബോരിയിൽ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്യുന്നു.

ബ്ര. എമിൽ ഷിബു മുണ്ടപ്ലാക്കൽ CST

മുണ്ടപ്ലാക്കൽ ഷിബു - സോജ ദമ്പതികളുടെ മകനാണ് എമിൽ. സി.എസ്.ടി. സഭയുടെ ആലുവ സ്റ്റഡി ഹൗസിൽ ഫിലോസഫി നാലാം വർഷ വിദ്യാർത്ഥിയാണ് .

ദിവംഗതരായ വൈദികർ

1. ഫാ. സിറിയക് മണ്ണനാൽ
2. ഫാ. റോമിയോ തോമസ് മണ്ണനാൽ സി.എം.ഐ.
3. ഫാ. സിറിൽ മണ്ണനാൽ സി.എം.ഐ.
4. ഫാ. മെത്തേദിയോസ് സി.എം.ഐ.
5. ഫാ. ജോസഫ് മണ്ണനാൽ
6. ഫാ. ജേക്കബ് പഴേമ്പള്ളിൽ
7. ഫാ. മാത്യു കോടിക്കുളം
8. ഫാ. സ്റ്റനിസ്ലാവോസ് കളപ്പുരക്കൽ
9. ഫാ. ദേവസ്യാ കുഴിമറ്റം
10. ഫാ. ആൻഡ്രൂസ് പഴേമ്പള്ളിൽ
11. ഫാ. മാത്യു വാക്കയിൽ
12.ഫാ. ജേക്കബ് മറ്റക്കരോട്ട്
13. ബ്ര. ഗ്രാൻ കുഴിമറ്റം ഒ.എഫ്.എം
14. ഫാ. ജോസഫ് തേക്കനാടിയിൽ
15. ഫാ. ജോൺ മണ്ണനാൽ (തലശ്ശേരി)
16. ഫാ. ജോയി പാറക്കൽ എം.സി.ബി.എസ്.
17. ഫാ. സെബാസ്റ്റ്യൻ വെങ്ങാലൂർ സി.എം.ഐ.
18. ഫാ. കുര്യാക്കോസ് ഇഞ്ചിയിൽ എസ്.ഡി.ബി.
19. ഫാ ദേവസ്യാ കൊച്ചുമഠം എസ്.ഡി.ബി.
20. ഫാ. ഫെലിക്സ് വടക്കേടത്ത് എസ്.എസ്.പി.
21. ബ്ര. ജെയിംസ് കിഴക്കേനെടുങ്ങാട്ടിൽ എം.എസ്.എഫ്.എസ്.
22. ബ്ര. തോമസ് മലമ്പുറം എം.എസ്.എഫ്.എസ്.

മറ്റക്കര സമർപ്പിതരുടെ വിളഭൂമി

“നിങ്ങൾ ലോകം എങ്ങും പോയി എൻ്റെ സുവിശേഷം അറിയിക്കുവിൻ" എന്ന തിരുവചനം കൈവിളക്കായി സ്വീകരിച്ച് ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്ക് യേശുവിന്‍റെ വചനം വിതറുവാൻ പുറപ്പെട്ട നാൽപ്പതോളം സമർപ്പിതർ നമ്മുടെ ഇടവകയിലുണ്ട്. പ്രഗത്ഭരായ അദ്ധ്യാപികമാർ, മികവുറ്റ ആതുരശുശ്രൂഷകർ എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന ഇവരിൽ പലരും കഴിവുറ്റ ഭരണാധികാരികൾ കൂടിയാണ്. ഇവർ നമ്മുടെ ഇടവകയുടെ അഭിമാന സ്‌തംഭങ്ങളാണ്. തങ്ങളുടെ പ്രവൃത്തിമണ്ഡപത്തിൽ ദൈവസ്നേഹത്തിൻ്റെ പൊൻപ്രഭ തൂകി യേശുനാഥൻ്റെ സ്നേഹം, സഹനം, ക്ഷമ, കരുണ എന്നീ ഗുണങ്ങൾ വാരിവിതറുന്ന ഇവരെ നിങ്ങളുടെ മുൻപിൽ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. തങ്ങളുടെ ജീവനും ശക്തിയും ബുദ്ധിയുമെല്ലാം യേശുവിനായി സമർപ്പിച്ചിരിക്കുന്ന ഇവർ നമ്മുടെ ആത്മീയ പ്രഭയുടെ സ്രോതസ്സാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ഇടവകയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ആഗോള കത്തോലിക്കാ സഭ യ്ക്കായി സ്വയം അർപ്പിക്കുകയും ചെയ്തിരിക്കുന്ന ഇവരോരോരുത്തരേയും അഭിമാനത്തോടെയും ഏറെ സ്നേഹത്തോടെയും ഒത്തിരി പ്രാർത്ഥനയോടെയും ഓർമ്മിക്കട്ടെ.

സി. ലീനാ തെക്കെവയലുങ്കൽ

1973 - ൽ ഡൽഹി ആസ്ഥാനമായുള്ള സിസ്റ്റേഴ്‌സ് ഓഫ് നൊട്ടെർഡാം സഭയിലെ അംഗമായി. അദ്ധ്യാപിക, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സ്‌കൂളിന്‍റെ ഓഡിറ്ററായി സേവനം ചെയ്യുന്നു.

സി. പോൾ മരിയ പരയ്ക്കാട്ട്

തിരുഹൃദയ സഭയുടെ പാലാ പ്രൊവിൻസിലെ സീനിയർ അംഗമാണ്. വിവിധ സ്കൂളുകളിൽ അധ്യാപികയായും ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിച്ചു. വിവിധ മഠങ്ങളിൽ മദറായും പ്രൊവിൻഷ്യൽ കൗൺസിലറായും സേവനമനുഷ്ഠിച്ചു. തേവർ പറമ്പിൽ കുഞ്ഞച്ചന്‍റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.

സി. ഫ്രാന്‍സിന്‍ തെക്കേവയലുങ്കല്‍ എഫ്.സി.സി

1972 - ൽ എഫ്.സി.സി. കോഴിക്കോട് പ്രൊവിന്‍സില്‍ അംഗമായി ചേര്‍ന്ന സിസ്റ്റര്‍ അദ്ധ്യാപിക , ഹെഡ്മ‌ിസ്ട്രസ്സ് എന്നീ നിലകളിൽ വിവിധ സ്ക്‌കൂളുകളിൽ സേവനമനുഷ്ഠിച്ചു. വിവിധ മഠങ്ങളിൽ മദറായും പ്രൊവിൻഷ്യൽ കൗൺസിലറായും പ്രൊവിൻഷ്യൽ സെക്രട്ടറിയായും സിസ്റ്റർ സേവനം ചെയ്‌തു. ഇപ്പോൾ കോഴിക്കോട് വിശ്രമ ജീവിതം നയിക്കുന്നു.

സി. പൂനം പള്ളിപ്പറമ്പിൽ CJ

1971- ൽ കോൺഗ്രിഗേഷൻ ഓഫ് ജീസ്സസ് സന്യാസിനി സഭയുടെ ലക്‌നൗ പ്രൊവിൻസിൽ ചേർന്നു. പിന്നീട് പാറ്റ്ന പ്രൊവിൻസിൽ അംഗമായി. നഴ്‌സിംഗ് പ്രൊഫഷൻ തിരഞ്ഞെടുത്ത സിസ്റ്റർ പാറ്റ്ന പ്രൊവിൻസിന്‍റെ Social Action Ministry യുടെ നെടുനായകത്വം വഹിച്ചു. സഭയുടെ വിവിധ മഠങ്ങളിൽ സുപ്പീരിയറും ആറു വർഷം പ്രൊവിൻഷ്യൽ കൗൺസിൽ അംഗവുമായിരുന്നു.

സി. അലീസിയ ഐക്കരയിൽ

1964 ജൂൺ മാസത്തിൽ രാജസ്ഥാൻ ആസ്ഥാനമായുള്ള പ്രഭുദാസി സന്യാസിനി സഭയിൽ അംഗമായി. അധ്യാപികയായി സേവനം തുടങ്ങിയ സിസ്റ്റർ വിവിധ മഠങ്ങളിൽ മദർ സുപ്പീരിയർ ആയി സേവനമനുഷ്ഠിച്ചു. വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ ഒരു മികച്ച അധ്യാപിക കൂടിയാണ്.

സി. തെരേസ ഐക്കരയിൽ

1964 ജൂൺ മാസത്തിൽ രാജസ്ഥാൻ ആസ്ഥാനമായുള്ള പ്രഭുദാസി സന്യാസിനി സഭയിൽ അംഗമായി. അധ്യാപികയായി സേവനം തുടങ്ങിയ സിസ്റ്റർ വിവിധ മഠങ്ങളിൽ മദർ സുപ്പീരിയർ ആയി സേവനമനുഷ്ഠിച്ചു. വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ ഒരു മികച്ച അധ്യാപിക കൂടിയാണ്.

സി. മാരിയറ്റ് മരുത്തോംപറമ്പിൽ

1962 - ൽ ജർമ്മനിയിലുള്ള സിസ്റ്റേഴ്സ് ഓഫ് സെന്‍റ് എലിസബത്ത് സഭാംഗമായി. അദ്ധ്യാപികയായി സേവനം തുടങ്ങി. മദ്ധ്യപ്രദേശിലെ സാഗർ രൂപതയിൽ പുതിയ മഠം സ്ഥാപിച്ചു. പ്രിൻസിപ്പൽ, മദർ സുപ്പീരിയർ എന്നീ നിലകളിൽ സേവനം നടത്തി. പ്രൊവിൻഷ്യൽ കൗൺസിലർ, വൈസ് പ്രൊവിന്‍ഷ്യല്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.

സി. ആനി ജോർജ് കൊച്ചുമഠത്തിൽ MSMHC

1973- ൽ ഗുവാഹത്തി ആസ്ഥാനമായുള്ള MSMHC സന്യാസിനി സഭയിൽ അംഗമായി. മേഘാലയ,ആസാം,കേരളം എന്നീ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളിലും ഡിസ്പെൻസറികളിലും നഴ്സ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്ററുടെ നിലവിലെ കർമ്മമേഖല ത്രിപുരയാണ്.

സി. സലോമി പരയ്ക്കാട്ട്

1962- ൽ കോൺഗ്രിഗേഷൻ ഓഫ് ജീസ്സസ് സന്യാസിനി സമൂഹത്തിൽ അംഗമായി. ലക്നൗ പ്രൊവിൻസിൽ അദ്ധ്യാപിക, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കേരളത്തിൽ ആലക്കോടുൾപ്പെടെ വിവിധ മഠങ്ങളിൽ മദർ സുപ്പീരിയറായിരുന്നു. വാരാണസി നവസാധനാ കോളേജിന്‍റെ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്ത്‌ വിരമിച്ചു.

സി. പ്രേരിത വട്ടംതൊട്ടിയിൽ

1962 - ൽ കോൺഗ്രിഗേഷൻ ഓഫ് ജീസ്സസിന്‍റെ ലക്നൗ പ്രോവിൻസിൽ ചേർന്ന് അദ്ധ്യാപികയായി സേവനം തുടങ്ങി. പിന്നീട് സഭയുടെ പാറ്റ്ന പ്രൊവിൻസിൽ അംഗമായി. വിവിധ സ്കൂളുകളിൽ അദ്ധ്യാപിക, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ, വിവിധ മഠങ്ങളിൽ മദർ സുപ്പീരിയർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.

സി. ആൽഫ്രഡ് വാക്കയിൽ

1965 - ൽ അഗതികളുടെ സഹോദരിമാർ എന്ന സന്യാസിനിസഭയിൽ അംഗമായി. അദ്ധ്യാപികയായി മഞ്ഞാമറ്റം സ്‌കൂളിൽ സേവനമാരംഭിച്ചു. പ്രിൻസിപ്പലായും, വിവിധ മഠങ്ങളിൽ സുപ്പീരിയറായും, സേവനമനുഷ്ഠിച്ചു. ഇടുക്കിയിലും, തലശ്ശേരിയിലും പുതിയ മഠങ്ങൾ സ്ഥാപിച്ചു. പ്രൊവിൻഷ്യൽ കൗൺസിലറായും പ്രൊവിൻഷ്യൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു.

സി. ലീമ റോസ് പരയ്ക്കാട്ട് സി.എം.സി

1977- ൽ സി.എം.സി കാഞ്ഞിരപ്പള്ളി പ്രൊവിൻസിൽ അംഗമായി ചേർന്നു. അദ്ധ്യാപിക, ഹെഡ്മിസ്ട്രസ്സ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് വിരമിച്ചു. വിവിധ മഠങ്ങളിൽ മദറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സി.എം.സി. കാഞ്ഞിരപ്പള്ളി പ്രൊവിൻഷ്യൽ ഹൗസിന്‍റെ മദർ സുപ്പീരിയറായി സേവനം അനുഷ്ഠിക്കുന്നു.

സി. ആഗ്നസ് കൊട്ടുപ്പള്ളിൽ എഫ്.സി.സി

എഫ്.സി.സി. കോഴിക്കോട് പ്രൊവിൻസിൽ അംഗമായി ചേർന്ന സിസ്റ്റർ വിവിധ സ്കൂളുകളിൽ അദ്ധ്യാപികയായും മദർ സുപ്പീരിയറായും സേവനം ചെയ്തു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.

സി. അഞ്ചലൂസിയ പുത്തൻപുരയ്ക്കൽ

കരിമ്പാനിയില്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ് സിസ്റ്റർ. അദ്ധ്യാപിക, ഹെഡ്മിസ്ട്രസ്, വിവിധമഠങ്ങളിൽ മദർ സുപ്പീരിയർ, പ്രൊവിൻഷ്യൽ കൗൺസിലർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു. അഭയ ഭവന്‍റെ ഇൻചാർജ്ജായി സേവനമനുഷ്ഠിച്ച് വിരമിച്ചു. ഇപ്പോൾ മറ്റക്കര ക്ലാരിസ്റ്റ് കോൺവെന്‍റില്‍ വിശ്രമ ജീവിതം നയിക്കുന്നു.

സി. എലിസബത്ത് HSM ഇലവുങ്കൽ

ഇറ്റലി ആസ്ഥാനമായുള്ള “ഹോസ്‌പിറ്റൽ സിസ്റ്റേഴ്സ‌് ഓഫ് മേഴ്സി” സന്യാസിനി സഭയുടെ ചെങ്ങളം മഠത്തിൽ അംഗമായി 1981 - ൽ ചേർന്നു. തുടർന്ന് ഇറ്റലിയിലേയ്ക്ക് പോയി നേഴ്സിംഗ് പരിശീലനം നടത്തി. കഴിഞ്ഞ് 13 വർഷമായി സ്വിറ്റ്സർലണ്ടിലെ ലുഗാനോയിൽ ആതുര സേവനരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു.

സി. മാർഗരറ്റ് FSO പുളിയ്ക്കലാത്ത്

1993 - ൽ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ഓൾസെയിന്‍റ്സ് സന്യാസിനി സഭയുടെ കോട്ടയം മുള്ളൻകുഴി അസ്സീസ്സി കോൺവെന്‍റില്‍ ചേർന്നു. അദ്ധ്യാപികയായി സഭയുടെ വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ മുള്ളൻകുഴി അസ്സീസി കോൺവെന്‍റില്‍ സേവനമനുഷ്ഠിക്കുന്നു.

സി. മേരിക്കുട്ടി മാത്യു പ്ലാക്കുഴിയിൽ

ഇറ്റലി ആസ്ഥാനമായുള്ള “ഹോസ്‌പിറ്റൽ സിസ്റ്റേഴ്‌സ് ഓഫ് മേഴ്സി" സന്യാസിനി സഭയുടെ ചെങ്ങളം മഠത്തിൽ 1981-ൽ അംഗമായി ചേർന്നു. തുടർന്ന് ഇറ്റലിയിലേയ്ക്ക് പോയി നേഴ്‌സിംഗ് പരിശീലനം നടത്തി. ഇറ്റലിയിൽ നേഴ്സ‌ിംഗ്‌ സൂപ്രണ്ട്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.

സി. സുമ തെന്നടിയിൽ

1988-ൽ രാജസ്ഥാൻ ആസ്ഥാനമായുള്ള പ്രഭുദാസി സന്യാസിനി സഭയിൽ ചേർന്നു. തുടർന്ന് നേഴ്സിംഗ് പരിശീലനം പൂർത്തിയാക്കി വിവിധ ആശുപത്രികളിൽ ജോലി ചെയ്തു. വിവിധ മഠങ്ങളിൽ മദർ സുപ്പീരിയറായും ഹോസ്റ്റൽ വാർഡനായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ പെരിന്തൽമണ്ണ മരിയ നികേതൻ ഹോസ്റ്റൽ വാർഡനും മദർ സുപ്പീരിയറുമായി സേവനമനുഷ്ഠിക്കുന്നു.

സി. ഷേര്‍ളി ജേക്കബ്‌ വടക്കേടത്ത് എഫ്.സി.സി

1986 - ൽ എഫ്.സി. സി. കോൺവെന്‍റിന്‍റെ മണിപ്പൂർ മിഷനിൽ അംഗമായി ചേർന്നു. 1990 മുതൽ വിവിധ സ്‌കൂളുകളിൽ അദ്ധ്യാപിക, ഹോസ്റ്റൽ വാർഡൻ, സൺഡേ സ്‌കൂൾ ഹെഡ്മ‌ിസ്ട്രസ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ, വിവിധ മഠങ്ങളിൽ മദർ സുപ്പീരിയർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ നാഗാലാന്‍റ് മിഷനിലുള്ള സിയോമംഗ് സെന്‍റ് മേരീസ് കോൺവെന്‍റിൽ പ്രിൻസിപ്പലായും മദർ സുപ്പീരിയറായും സേവനമനുഷ്ഠിക്കുന്നു.

സി. സെലസ്റ്റീന കോലടിയിൽ

1964 - ജൂൺ മാസത്തിൽ രാജസ്ഥാൻ ആസ്ഥാനമായുള്ള പ്രഭു ദാസി സന്യാസിനി സമൂഹത്തിലെ അംഗമായി. അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

സി. മേഴ്‌സിയ SRA പീടിയേക്കൽ

1987 - ൽ “അപ്പസ്തോലന്മാരുടെ രാജ്ഞിയുടെ മിഷനറി സഹോദരിമാർ” എന്ന സന്യാസിനി സമൂഹത്തിൽ അംഗമായി ചേർന്നു. ഇപ്പോൾ ഉത്തർപ്രദേശിലെ വാരണാസിയിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.

സി. ലിൻസി ജോസഫ് SRA പീടിയേക്കൽ

1992-ൽ “അപ്പസ്തോലന്മാരുടെ രാജ്ഞിയുടെ മിഷനറിമാർ" എന്ന സന്യാസിനി സമൂഹത്തിൽ അംഗമായി ചേർന്നു. താമരശ്ശേരി രൂപതയിലെ കോഴിക്കോട് കൈതപ്പള്ളി മഠത്തിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച് വരുന്നു.

സി. വിനയ തെരേസ മുണ്ടപ്ലാക്കൽ

1994 - ൽ തിരുവനന്തപുരം മലയൻകീഴ് “ഡോട്ടേഴ്സ് ഓഫ് മേരി" സന്യാസിനി സഭയുടെ സെൻ്റ് മേരീസ് പ്രോവിൻസിൽ അംഗമായി ചേർന്നു. വിവിധ സ്‌കൂളുകളിൽ അദ്ധ്യാപികയായും വിവിധ മഠങ്ങളിൽ മദർ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ ലക്നൗ പ്രോവിൻസിൽ സേവനമനുഷ്ഠിയ്ക്കുന്നു.

സി. മേരി മുണ്ടപ്ലാക്കൽ

1980 - ൽ ആലപ്പുഴ കനോഷ്യൽ സന്യാസ സഭാംഗമായി ചേർന്നു. വിവിധ സ്കൂളുകളിൽ അദ്ധ്യാപികയായും വിവിധ മഠങ്ങളിൽ മദർ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ ലക്നൗ പ്രോവിൻസിൽ സേവനമനുഷ്ഠിയ്ക്കുന്നു.

സി. സൗരഭ്യ പാലാമറ്റത്തിൽ

1975 - ൽ ബഥനി കോൺവെന്‍റിന്‍റെ തിരുമൂലപുരം മഠത്തിൽ അംഗമായി ചേർന്നു. സാമൂഹിക ക്ഷേമ രംഗത്ത് നിസ്തുലമായ സംഭാവനകൾ ചെയ്തു. വിവിധ മഠങ്ങളിലെ മദർ സുപ്പീരിയർ, പ്രസ്സ് മാനേജർ, സ്കൂ‌ൾ മാനേജർ, ഹോസ്റ്റൽ വാർഡൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചക്കുപള്ളം മഠത്തിന്‍റെ സുപ്പീരിയറും വൃദ്ധസദനത്തിന്‍റെ ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നു.

സി. മേരി പാലാമറ്റത്തിൽ

1972 - ൽ സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് ഓഫ് ഷവർനോട് സഭയുടെ അമരാവതി, നാഗ്‌പൂർ മഠത്തിൽ അംഗമായി ചേർന്നു. അദ്ധ്യാപക പരിശീലനത്തിനു ശേഷം ഗോവയിൽ ബസ്തോറയിലെ ഹോളിക്രോസ് സ്‌കൂളിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഇപ്പോൾ കോച്ചിംഗ് ക്ലാസുകൾക്കൊപ്പം സഭയിലെ നൂറോളം വരുന്ന മുതിർന്ന സിസ്റ്റേഴ്സിന്‍റെ ശുശ്രൂഷാ ദൗത്യത്തിന് നേതൃത്വവും നല്കുന്നു.

സി. ഏഴ്‌സല ചെമ്പകത്തിനാൽ എഫ് . സി . സി

പാലാരൂപതാ എഫ്.സി.സി. പ്രൊവിൻസിൽ അംഗമായിരുന്ന സിസ്റ്റർ രൂപതയിലെ നിരവധി സ്‌കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ മഞ്ഞാമറ്റം എഫ്.സി. സി. കോൺവെന്‍റില്‍ വിശ്രമ ജീവിതം നയിക്കുന്നു.

സി. സ്റ്റാർലെറ്റ് ചെമ്പകത്തിനാൽ എഫ് . സി . സി

തൃശ്ശൂർ രൂപതയിലെ എഫ്.സി.സി. പ്രോവിൻസിൽ ചേർന്ന സിസ്റ്റർ വിവിധ സ്കൂ‌ളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്ളവർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പളായി വിരമിച്ചു. പ്രോവിൻസിന്‍റെ പ്രൊവിൻഷ്യൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ മേരി റാണി പബ്ലിക് സ്കൂളിന്‍റെ മാനേജരായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു.

സി. ആഗ്നസ് മേരി ചെമ്പകത്തിനാൽ

എഫ്.സി.സി. പാലാ പ്രൊവിൻസ് അംഗമായ സിസ്റ്റർ വിവിധ സ്ളുകൂകളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതോടൊപ്പം സൺഡേ സ്‌കൂൾ അദ്ധ്യാപികയായും വിവിധ ഇടവകകളിൽ പ്രവർത്തിച്ചു. മികച്ച സ്റ്റുഡൻ്റ് കൗൺസിലർ ആയ സിസ്റ്റർ നല്ലൊരു ഗായികയും വാഗ്മിയുമാണ്. ഇപ്പോൾ മറ്റക്കര എഫ്.സി. കോൺവെന്‍റില്‍ വിശ്രമജീവിതം നയിക്കുന്നു.

സി. സുനിത തേക്കനാടിയിൽ

1973 - ൽ മണ്ണുത്തിയിലെ ഹോളി ഫാമിലി സഭയിൽ അംഗമായി ചേര്‍ന്നു. തുടർന്ന് ആസാമിൽ നിന്നും നേഴ്സിംഗ് പഠനം പൂർത്തിയാക്കി സഭയുടെ വിവിധ ആശുപത്രികളിൽ ആതുരശുശ്രൂഷ നടത്തി. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ആതുര ശുശ്രൂഷക്കൊപ്പം സ്കൂളിന്‍റെ നിർമ്മാണ ചുമതലയുള്ള അഡ്മ‌ിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കെനിയയിലെ മഠത്തിൽ വിശ്രമജീവിതം നയിക്കുന്നു.

സി. ലൂയിസ തെന്നടിയിൽ (Cluny Sisters)

1959 - ൽ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ഓഫ് ക്ലൂണി സിസ്റ്റേഴ്‌സ് സഭയിൽ അംഗമായി ചേർന്നു. അധ്യാപികയായി സേവനം തുടങ്ങി. വിവിധ മഠങ്ങളിൽ മദർ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ കൽക്കത്തായിൽ വിശ്രമജീവിതം നയിക്കുന്നു.

സി. മേരി കുഴിമറ്റം SABS

1971 - ൽ സന്യാസിനിയായി SABS സഭയിൽ ചേർന്നു. ഉജ്ജയിൻ, ബോംബെ, ഖണ്ഠുവാ എന്നീ സ്ഥലങ്ങളിൽ അധ്യാപികയായും പ്രിൻസിപ്പളായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.

സി. റോസ് ഫ്രാൻസിസ് വലിയപറമ്പിൽ FMM

1970-ൽ ഫ്രാൻസിസ്‌കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സഭയിൽ അംഗമായി ചേർന്നു. തെലങ്കാനയിലെ വാറംഗലിൽ ഫാത്തീമനഗർ റജിന മുണ്‌ഡി കോൺവെന്‍റില്‍ ആതുര സേവനരംഗത്ത് പ്രവർത്തനം തുടങ്ങി. ദീർഘനാൾ നേഴ്സായി സേവനം അനുഷ്ഠിച്ചു. വിവിധ മഠങ്ങളിൽ മദർ സുപ്പീരിയറായും സേവനം ചെയ്തു. ഇപ്പോൾ വയോധികരായ സന്യാസിനികളുടെ ശുശ്രൂഷാവേലകളിൽ ഏർപ്പെട്ടിരിക്കുന്നു.

സി. ഷെറിൻ ജോസ് തെക്കുംമറ്റത്തിൽ SD

2007 - ൽ സിസ്റ്റേഴ്സ് ഓഫ് ഇസ്റ്റിറ്റ്യൂട്ട് സന്യാസിനി സഭയിൽ അംഗമായി ചേർന്നു. 2010 ഒക്ടോബർ 2 ന് സഭാവസ്ത്രം സ്വീകരി ച്ചു. ആതുരസേവനരംഗത്ത് കർമ്മനിരതയായ സിസ്റ്റേഴ്സ് ഇപ്പോൾ ജർമ്മനിയിൽ നേഴ്സ് ആയി സേവനം ചെയ്യുന്നു.

സി. ആനി ജോർജ് മുണ്ടപ്ലാക്കൽ

കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് സെൻ്റ് ആൻസ് സന്യാസിനി സഭയിൽ അംഗമായ സിസ്റ്റർ നിലവിൽ തൂത്തുക്കുടി ലൂസൈൻ തിരുഹൃദയ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു.

സി.പുഷ്പ എ. എസ്. എം. ഐ. മുണ്ടപ്ലാക്കൽ

അസീസി കരുണാഭവനിൽ അംഗമായ സിസ്റ്റർ ഇപ്പോൾ ആന്ധ്രാപ്രദേശിൽ സേവനമനുഷ്ഠിക്കുന്നു.

സി. മേരിക്കുട്ടി മാത്യു പുറ്റത്താങ്കൽ (FHIC)

സിസ്റ്റർ ഇപ്പോൾ ചെന്നൈയിലെ ഇസബെൽ ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടായും ഇസബെൽ നഴ്സിംഗ് കോളേജിലെ പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു.

സി. റിയാ തെരേസ് കുഴിമറ്റത്തിൽ സി . എം . സി

M.Sc B.Ed പൂർത്തിയാക്കിയ സിസ്റ്റർ 1988-ൽ സി.എം.സി പാലാ പ്രൊവിൻസിൽ അംഗമായി ചേർന്നു. അദ്ധ്യാപികയായും ഹെഡ്മിസ്ട്രസ്സായും സ്തുത്യർഹ സേവനമനുഷ്ഠിച്ച സിസ്റ്റർ വിവിധ മഠങ്ങളിൽ മദറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സി.എം.സി പാലാ പ്രൊവിൻഷ്യൽ കൗൺസിൽ അംഗമാണ്.

സി.ഡോ .ഫിനാ മണ്ണനാൽ സി . എസ് . എസ് . റ്റി

പരേതനായ തോമസ് മണ്ണനാലിന്‍റെ മകളായ സിസ്റ്റർ കോട്ടയം മൗണ്ട് കാർമൽ ട്രെയിനിംഗ് കോളേജിന്‍റെ മുൻ പ്രിൻസിപ്പാൾ ആണ്.

സി. ലിൻഡാ ജോർജ്ജ് കുന്നുംപുറത്ത് എഫ്.സി.സി

എം.കോം വിദ്യാഭ്യാസത്തിനുശേഷം സന്യസ്തജീവിതം തിരഞ്ഞെടുത്ത സി. ലിൻഡാ ജോർജ് കുന്നുംപുറത്ത് 2022 ഒക്ടോബർ 15-ാം തീയതി സന്യാസിനിയായി വ്രതവാഗ്ദാനം നടത്തി. മുൻപ് സൺഡേ സ്കൂൾ അദ്ധ്യാപികയായും. ഭക്തസംഘടനകളുടെ ഭാരവാഹിയായും. തിരുക്കർമ്മങ്ങളിൽ പങ്കെടുത്തും ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു.നിലവിൽ പാലാ അൽഫോൻസാ കോളേജിൽ അക്കൗണ്ടൻ്റായി സേവനമനുഷ്ഠിക്കുന്നു