ചേർപ്പുങ്കൽ ഫൊറോനായിലെ നാലിലധികം കുട്ടികളുള്ള കുടുംബങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച “ഒയ്ക്കോസ് 2024” ൻ്റെ ഉദ്ഘാടനം പാലാ രൂപതയുടെ മുഖ്യ വികാരി ജനറലായ വെരി. റവ. മോൺ. ജോസഫ് തടത്തിൽ നിർവഹിച്ചു.ചെറുപുഷ്പ മിഷൻ ലീഗ് ചേർപ്പുങ്കൽ മേഖലയുടെ നേതൃത്വത്തിൽ മറ്റക്കര തിരുക്കുടുംബ ദൈവാലയ പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ ചേർപ്പുങ്കൽ ഫൊറോനായിലെ 15 ഇടവകകളിൽ നിന്നായി 60 കുടുംബങ്ങളിൽ നിന്ന് മുന്നൂറോളം പേർ പങ്കെടുത്തു.
കൂടുതൽ കുട്ടികളുള്ള കുടുംബത്തിൽ സ്നേഹവും ഐക്യവും കൂട്ടായ്മയും കരുതലും കൂടുതൽ അനുഭവവേദ്യമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പാലാ രൂപതയുടെ മുഖ്യ വികാരി ജനറലായ വെരി. റവ. മോൺ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകി നേരിലേക്കുള്ള ദിശാബോധത്തിൽ അവരെ വളർത്തണമെന്നും PSC പോലുള്ള പരീക്ഷകൾക്ക് നല്ല പരിശീലനം നൽകി വിവിധ ജോലികൾ ലഭ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേർപ്പുങ്കൽ ഫൊറോന പള്ളി വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. രൂപതാ ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ, സി.എം.എൽ. മേഖലാ ഡയറക്ടർ റവ. ഫാ. തോമസ് പരിയാരത്ത്, മറ്റക്കര പള്ളി വികാരി റവ.ഫാ. ജോസഫ് പരിയാത്ത്, സി.എം.എൽ. ചേർപ്പുങ്കൽ മേഖലാ പ്രസിഡൻ്റ് ശ്രീ.റോയി വർഗീസ്, വൈസ് ഡയറക്ടർ സി. ട്രിനിറ്റ സി.എം.സി, മറ്റക്കര സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബെന്നി വടക്കേടം, മേഖലാ ഓർഗനൈസർ ശ്രീ. ജിനു ചക്രപ്പുര എന്നിവർ ആശംസകൾ അർപ്പിച്ചു.
ശ്രീ.ബാബു ചേർപ്പുങ്കൽ, ശ്രീ.സച്ചിൻ, ശ്രീ.ജോമോൻ, ശ്രീ.ലിൻ്റു, ശ്രീ.നിബിൻ ബേബി പാലാമറ്റത്തിൽ, ശ്രീ.ജോയ്സ് ജോസഫ് മൂത്തശ്ശേരി, സി. റോസ്ബിൻ FCC, സി. പൗളിൻ FCC, സി. ലിജ FCC, ശ്രീമതി മിനി ജോൺ മലമ്പുറത്ത്, ശ്രീമതി ഷാലി ബെന്നി വടക്കേടം, ശ്രീ. ജോസ് മോൻ കൊട്ടൂപള്ളി,ശ്രീ. ജോസു ഷിജു മുണ്ടപ്ലാക്കൽ, ശ്രീമതി സാൻ മരിയ പടിഞ്ഞാറേതിൽ, ശ്രീ. സാമുവൽ തെന്നടിയിൽ, ശ്രീ.ഫെലിക്സ് കണ്ണമ്പള്ളി ചിറ,ശ്രീ. സാൻജോ പടിഞ്ഞാറേതിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ആറു മക്കളുടെ പിതാവും പ്രോ ലൈഫ് സജീവ പ്രവർത്തകനുമായ ഡോ. മാമ്മൻ അതിരമ്പുഴ ക്ലാസ് നയിച്ചു.
സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സംഗമത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും മെമൊന്‍റോയും നൽകി ആദരിച്ചു.