Mathruvedhi
"കുടുംബ നവീകരണം മാതാക്കളിലൂടെ" എന്ന വിചിന്തന വിഷയം മുറുകെപ്പിടിച്ച് 1975-ൽ പാലാ രൂപതയിൽ രൂപം കൊണ്ട വനിതാ സംഘടന പിന്നീട് 1994-ൽ "മാതൃജ്യോതി" എന്ന പേരിൽ അറിയപ്പെടുകയും തുടർന്ന് "മാതൃവേദി" എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബഹുമാനപ്പെട്ട ഡയറക്ടർ ഫാദർ ജോസഫ് പരിയാത്തിൻ്റെയും ജോയിന്‍റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മേരിയുടെയും നേതൃത്വത്തിൽ മറ്റക്കര ഇടവകയിലെ മാതൃവേദി യൂണിറ്റിൽ 21 അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. കുടുംബത്തിലും സഭയിലും സമൂഹത്തിലും ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തുന്നതിൽ മാതാക്കളുടെ പങ്ക് നിർണായകമാണ്. മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളർത്തി സമൂഹത്തിന് സംഭാവന ചെയ്യുന്നവരാകണം ഓരോ മാതാവും. ആത്മീയതയിൽ അടിയുറച്ച മികച്ച പ്രവർത്തന ശൈലിയിലൂടെ തങ്ങളുടെ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു സംഘടനയായി സീറോ മലബാർ മാതൃവേദി മാറിക്കഴിഞ്ഞിരിക്കുന്നു.
ഭാര്യ, അമ്മ, കുടുംബിനി എന്നീ നിലകളിൽ സ്ത്രീകളുടെ ദൗത്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും അതനുസരിച്ച് അമ്മമാരുടെ ജീവിതം ക്രമീകരിക്കാനുമുള്ള പ്രവർത്തന പരിപാടികളോടെ ഉടലെടുത്ത അമ്മമാരുടെ കൂട്ടായ്മയാണ് "മാതൃജ്യോതി" എന്ന പേരിൽ വളർന്ന് പന്തലിച്ച് "മാതൃവേദി" എന്ന പേരിലൂടെ അതിന്‍റെ ജൈത്രയാത്ര തുടരുന്നത് .പുത്തൻ ചൈതന്യവും പ്രസരിപ്പും ആദർശവും ആത്മാർത്ഥതയും ആവേശവും കൈമുതലാക്കി കരുത്തുറ്റ കരങ്ങളും തളരാത്ത കാലുകളും മടുക്കാത്ത മനസ്സുമായി സമൂഹത്തിൻറെ ചാലക ശക്തിയായി മാതൃവേദി മാറിക്കഴിഞ്ഞിരിക്കുന്നു.
executive members
REV. FR. JOSEPH
PARIYATHDIRECTOR
SR. AGNES MARY FCC
CHEMPAKATHINALJOINT DIRECTOR
SAJITHA CHERIAN
THENNADIYILPRESIDENT
GRACY MATHEW
KIZHAKKUMPURATHUVICE PRESIDENT
CHINNAKUTTY JAMES
VADAKKEDATHUSECRETARY
PHILOMINA MATHEW
THEKKEVAYALUMKALJOINT SECRETARY
BETTY SHAJUMON
MANNOORTREASURER