കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പ്രാധാന്യവും പ്രതിപാദ്യ വിഷയമാക്കി C.N. ഗ്ലോബൽ മൂവീസ് അവതരിപ്പിക്കുന്ന ശ്രീ. റെജിസ് ആന്‍റണി സംവിധാനം നിർവഹിച്ച് ഡോ.ലിസി കെ ഫെർണാണ്ടസ് നിർമ്മിച്ച് ജോണി ആൻ്റണി, അജു വർഗീസ്, അനന്യ തുടങ്ങിയവർ മുഖ്യ വേഷത്തിൽ അഭിനയിച്ച “സ്വർഗ്ഗം” എന്ന ചലച്ചിത്രം നിറഞ്ഞ സദസ്സിൽ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൻ്റെ വിശദാംശങ്ങളിലേക്കും മുന്നോട്ടു വയ്ക്കുന്ന ആശയത്തെപ്പറ്റിയും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും നിർമ്മാതാവ് ഡോ.ലിസി കെ ഫെർണാണ്ടസ് HFCM മീഡിയയോട് സംവദിക്കുന്നു.
ക്രിസ്തീയ ഗാനരചനാ രംഗത്തും വചനപ്രഘോഷണ വേദികളിലും നിറസാന്നിധ്യമായ ഡോ. ലിസി കെ ഫെർണാണ്ടസിന്‍റെ നിശ്ചയദാർഢ്യത്തിന്‍റെയും ഇച്ഛാശക്തിയുടെയും സർവ്വോപരി ദൈവാനുഗ്രഹത്തിന്‍റെയും സ്വപ്ന സാക്ഷാത്കാരമാണ് “സ്വർഗ്ഗം”. 20 വർഷമായി ദുബായിൽ ജോലി ചെയ്തു വരുന്ന ഡോക്ടർ സി ന്യൂസ് ലൈവ് CEO, ശാലോം ടിവി മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടർ, ഗുഡ്നെസ്സ് ടിവി മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു വരുന്നു. ഡോ. ലിസി കെ ഫെർണാണ്ടസിന്‍റെ ആദ്യ ചലച്ചിത്ര സംരംഭത്തിന് HFCM മീഡിയയുടെ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ആശംസകളും അറിയിക്കുന്നു.