മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിന്റെ 127- മത് കല്ലിട്ട തിരുനാളും മീഡിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മാർ ജേക്കബ് മുരിക്കൻ നിർവഹിക്കും. ഇന്ന് വൈകുന്നേരം 4.00 ന് മാർ ജേക്കബ് മുരിക്കൻ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കും തിരുനാൾ പ്രദക്ഷിണത്തിനും ശേഷം മറ്റക്കര തിരുക്കുടുംബ ദൈവാലയ പാരിഷ് ഹാളിൽ വച്ച് ചേരുന്ന പൊതുസമ്മേളനത്തിൽ വച്ച് മീഡിയ പ്രവർത്തനങ്ങളുടെയും ഔദ്യോഗിക വെബ്സൈറ്റിന്റെയും ഉദ്ഘാടനം നടക്കുമെന്ന് വികാരി ഫാ. ജോസഫ് പരിയാത്ത് അറിയിച്ചു. ഇതിനു പുറമേ, മറ്റക്കര ഇടവകയെപ്പറ്റി പ്രതിപാദിക്കുന്ന “തിരുക്കുടുംബ പാതയിൽ” എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടക്കും.