പള്ളി ഗായകസംഘം
Church choir
സംഗീതം ദൈവാരാധനയുടെ അചഞ്ചല ഘടകമാണ്. വിശുദ്ധമായ പ്രാർത്ഥനകളും ആരാധനാപരമായ ക്രമങ്ങളും സംഗീതത്തിലൂടെ കൂടുതൽ ശ്രദ്ധേയമാകുന്നു. പള്ളിയിലെ ഗായകസംഘം തങ്ങളുടെ സംഗീതം കൊണ്ട് ദൈവത്തിന്‍റെ മഹത്വത്തെ പ്രകീർത്തിക്കുകയും വിശ്വാസികളെ ആത്മീയമായി ഉണർത്തുകയും ചെയ്യുന്നു. ദൈവസന്നിധിയിൽ മാലാഖമാർ കെസ്ത്രോണ എന്ന് വിളിക്കപ്പെടുന്ന ഭാഗത്ത് ഉപവിഷ്ടരായി തപ്പുകളാലും മദ്ദളങ്ങളാലും ദൈവത്തെ സ്തുതിച്ചു പാടിക്കൊണ്ടിരിക്കുന്നുവെന്ന് വിശുദ്ധ യോഹന്നാൻ ശ്ലീഹാ പറയുന്നു.
സ്വർഗ്ഗത്തിലെ ഈ ഗായകവൃന്ദത്തെ അനുകരിച്ച് ദൈവാലയത്തിൽ അൾത്താരയുടെ വശത്തായി കെസ്ത്രോണയിൽ ഗായകസംഘം ഗാനങ്ങൾ ആലപിച്ച് ദൈവത്തെ സ്തുതിച്ചു വരുന്നു.
മറ്റക്കര തിരുക്കുടുംബ ദൈവാലയം സ്ഥാപിതമായ 1898-ൽ വിശുദ്ധ കുർബാനയും കൂദാശകളും സുറിയാനി ഭാഷയിലായിരുന്നു. സുറിയാനി ഗാനങ്ങൾ പഠിച്ചിട്ടുള്ള പുരുഷന്മാരുടെ ഗായക സംഘമായിരുന്നു ആദ്യകാലത്ത് നമ്മുടെ പള്ളിയിൽ ഉണ്ടായിരുന്നത്. വയലിൻ, ഡ്രം, കൈമണി, ബുൾബുൾ, ഹാർമോണിയം തുടങ്ങിയ സംഗീതോപകരണങ്ങൾ ദൈവാലയത്തിൽ ഗാനാലാപനത്തിനായി അക്കാലത്ത് ഉപയോഗിച്ചിരുന്നു.
1967- ൽ ആരാധനാ ഭാഷ സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് മാറി. മലയാളം ഗായക സംഘത്തിൽ പുരുഷന്മാരും സ്ത്രീകളും ബഹുമാനപ്പെട്ട സിസ്റ്റേഴ്സും ഉണ്ടായിരുന്നു. ഹാർമോണിയം,തബല, ഗിഞ്ചറ, കാവാസ് ,വയലിൻ, തുടങ്ങിയ സംഗീതോപകരണങ്ങൾ പള്ളിയിൽ ഉപയോഗിച്ച് തുടങ്ങി. പിന്നീട് ഇതെല്ലാം കൂടി കീ ബോർഡ് എന്ന ഏക സംഗീത ഉപകരണത്തിലേക്ക് ഒതുങ്ങി. നിലവിൽ തിരുക്കർമ്മങ്ങളിലും കൂദാശാനുഷ്ഠാനങ്ങളിലും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് മറ്റക്കര ഹോളി ഫാമിലി ഗായകസംഘം ഇടവകയ്ക്ക് ആത്മീയ ഉണർവ് പ്രദാനം ചെയ്യുന്നു.
Meet our dedicated
Church choir members
RAJU PAUL
PARACKATTUCO-ORDINATOR
BENNY JACOB
VADAKKEDAMSINGER
E. J. JOSEPH
ELANJICKALSINGER
SHIBU M JOSEPH
MUNDAPLACKALSINGER
JAIS GEORGE
NADUTHOTTIYILSINGER
ANNU ALBIN
MANNANALSINGER
ALENTA MARIA SAJU
VADAKKEDATHUSINGER
ANUPA SACHIN
NARICHIRAYILSINGER
REENU MARIA RAJU
PARACKATTUSINGER
AMITHA POULOSE
VAVAKKUZHIYILSINGER
JOSEPH JOHN
THALATHARASINGER
TESSA ROBIN
VAKKAYILSINGER
ANGEL BIJU
PALLIPARAMPILSINGER
ALEENA ABIN
THEKKUMMATTATHILSINGER