back to top
ദലിത് കാത്തലിക് മഹാജന സഭ

DCMS

പരിവർത്തിത ക്രൈസ്തവർ സമൂഹത്തിനകത്തും പുറത്തും നേരിടുന്ന സാമൂഹിക വിവേചനത്തിനെതിരെ പ്രതിഷേധിക്കുന്നതിനും പ്രതികരിക്കുന്നതിനും വേണ്ടി രൂപീകരിച്ച സംഘടനയാണ് ദലിത് കാത്തലിക് മഹാജന സഭ(DCMS). സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പരിവർത്തിത ക്രൈസ്തവർക്ക് ഭവന നിർമ്മാണ,വിവാഹ, വിദ്യാഭ്യാസ ധനസഹായങ്ങളും സാമൂഹിക-സാംസ്കാരിക ഉന്നമനത്തിനായി ബോധവൽക്കരണ ക്ലാസുകളും ശില്പശാലകളും സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു.

ലക്ഷ്യങ്ങൾ

1. ദലിത് ക്രൈസ്തവർ നേരിടുന്ന സമകാലിക പ്രശ്നങ്ങൾ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിൽ എത്തിക്കുക.
2. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുക.
3. ദലിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ, വിഭവശേഷി പ്രോത്സാഹനം
4. സമാന ചിന്താഗതിയുള്ള സംഘടനകളോടും പ്രസ്ഥാനങ്ങളോടും ചേർന്ന് പ്രവർത്തിക്കുക.

പ്രധാന പ്രവർത്തനങ്ങൾ

1 ദലിത് ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങൾക്കെതിരെ അവരെ അണിനിരത്തുകയും പരിശീലിപ്പിക്കുകയും ശക്തരാക്കുകയും ചെയ്യുക.
2. ദലിത് ക്രൈസ്തവർ നേരിടുന്ന സാമൂഹിക വിവേചനങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക.
3. നൈപുണ്യ വികസന കോഴ്സുകൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക.
4. സർക്കാർ, സർക്കാരിതര സംവിധാനങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുക.

മറ്റക്കര ഇടവകയിലെ മുപ്പതോളം വരുന്ന ദലിത് കുടുംബങ്ങൾ ദൈവാലയത്തിൽ ഒരുമിച്ചു കൂടുകയും ബഹുമാനപ്പെട്ട വികാരിയച്ചന്‍റെ നേതൃത്വത്തിൽ ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകി പ്രവർത്തിച്ച് വരികയും ചെയ്യുന്നു.

Meet our dedicated

executive members

REV. FR. JOSEPH

PARIYATH

DIRECTOR

SAJI PETER

PALLIPARAMPIL

PRESIDENT

MANOJ PETER

PALLIPARAMPIL

VICE PRESIDENT

SIJU JOSEPH

KATTARKUZHIYIL

SECRETARY

SALI CHACKO

KADIYANATTU

JOINT SECRETARY

ROSILIN SEBASTIAN

KATTARKUZHIYIL

TREASURER