Cherupushpa Mission League
"ഭാരതമെ, നിന്‍റെ രക്ഷ നിന്‍റെ സന്താനങ്ങളിൽ" എന്ന ഭാഗ്യസ്മരണാർഹനായ പതിമൂന്നാം ലെയോ മാർപ്പാപ്പയുടെ പ്രവചനം ആദർശവാക്യമായി സ്വീകരിച്ച് കേരളത്തിലും ഭാരതത്തിലെ വിവിധ രൂപതകളിലും മറ്റു രാജ്യങ്ങളിലും പ്രേഷിത പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന അൽമായ പ്രേഷിത സംഘടനയാണ് ചെറുപുഷ്പ മിഷൻ ലീഗ്.
വി. അൽഫോൻസാമ്മയുടെ ജീവിതം കൊണ്ട് ധന്യമായ ഭരണങ്ങാനത്ത് ബഹു. ജോസഫ് മാലിപ്പറമ്പിൽ അച്ചന്‍റെയും ശ്രീ.പി.സി.അബ്രാഹം പല്ലാട്ടുകുന്നിന്‍റെയും (കുഞ്ഞേട്ടൻ ) നേതൃത്വത്തിൽ ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജയിംസ് കാളാശ്ശേരി പിതാവിന്‍റെ അംഗീകാരത്തോടെ 1947- ൽ ഈ സംഘടന പ്രവർത്തനം ആരംഭിച്ചു. ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം വി.കൊച്ചുത്രേസ്യായുടെ ചരമ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് 1947 ഒക്ടോബർ 3-ന് ഭരണങ്ങാനം അൽഫോൻസാ നഗറിൽ ചേർന്ന സമ്മേളനത്തിൽ വച്ച് കോട്ടയം രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ നിർവ്വഹിച്ചു. തുടർന്ന് കേരളത്തിനകത്തും പുറത്തും ഉള്ള വിവിധ രൂപതകളിലേയ്ക്ക് ഈ സംഘടന പടർന്ന് പന്തലിച്ചു.
ദൈവവിളി പ്രോത്സാഹനം, പ്രേഷിത പ്രവർത്തനം, വ്യക്തിത്വവികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ മിഷൻ ലീഗ് ദൈവവിളികളുടെ നേഴ്സറി ആയിത്തീർന്നു. 1977 ഏപ്രിൽ 6 ന് KCBC, ചെറുപുഷ്പ മിഷൻ ലീഗിനെ ദേശീയ സംഘടനയായി അംഗീകരിച്ചു.
1950 മാർച്ച് 24 ന് നമ്മുടെ ഇടവകയിൽ സംഘടന പ്രവർത്തനമാരംഭിച്ചു. മിഷൻ ലീഗ് പ്രവർത്തനത്തിലൂടെ ധാരാളം ദൈവവിളികൾ ഉണ്ടാവുകയും അതിന്‍റെ ഫലമായി ഭാരതത്തിലെ ഏത് മിഷൻ കേന്ദ്രങ്ങളിലും മറ്റക്കരക്കാരായ പ്രേഷിതരെ കണ്ടെത്താൻ കഴിയുകയും ചെയ്യുന്നുണ്ട്. വർഷങ്ങളായി മിഷൻ ലീഗിന്‍റെ നേതൃത്വത്തിൽ ധാരാളം സത്കൃത്യങ്ങൾ നമ്മുടെ ഇടവകയിൽ ചെയ്തുകൊണ്ടിരിക്കുന്നു.
വർഷങ്ങളായി മിഷൻലീഗിന്‍റെ നേതൃത്വത്തില്‍ സാധുജന സേവനം,മിഷൻ സഹായം,പുൽക്കൂട് മത്സരം, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്തിപ്പോരുന്നു. തൊണ്ണൂറോളം കുട്ടികൾ മിഷൻ ലീഗ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.ഭവനസന്ദർശനം, മിഷൻ ഡേ ലേലം , ടിൻ കളക്ഷൻ എന്നിവയിലൂടെ കുട്ടികൾ സംഘടനാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ശേഖരിക്കുന്നു.കലാ സാഹിത്യ മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ വർഷം ഭവന സന്ദർശനം,ലേലം എന്നിവയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് നിർധന കുടുംബങ്ങൾക്ക് ക്രിസ്തുമസ് കിറ്റ് നൽകാൻ സാധിച്ചത് വലിയ ദൈവാനുഗ്രഹമായി കാണുന്നു.
ഇവയിലൂടെ കുട്ടികൾ സംഘടനാ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് ശേഖരിക്കുന്നു. സൺഡേ സ്കൂളിലെ 5 മുതൽ 12 വരെ ക്ലാസിലെ എല്ലാ കുട്ടികളും സംഘടനയിൽ അംഗങ്ങളാണ്. അധ്യാപകരും ഇതിൽ സജീവ ഭാഗഭാഗിത്വം വഹിക്കുന്നു.
executive members
FR. JOSEPH
PARIYATHDIRECTOR
Sr. LIJA FCC
MANGALASSERYVICE DIRECTOR
JINU JOSEPΗ
CHAKRAPURACKALPRESIDENT
SHERLY JOHN
VAVKKUZHIYILVICE PRESIDENT
SANJO SABU
MATTAKKAROTTU PADINJARETHILSECRETARY
EMEILIN K JOSEPH
KANNAMPALLICHIRAJOINT SECRETARY
SANTHOSH ALEX
THEKKUMATTATHILORGANIZER