ചങ്ങനാശ്ശേരി: “ലഹരിക്കെതിരെയുള്ള പ്രയാണം” എന്ന മുദ്രാവാക്യവുമായി സർഗ്ഗക്ഷേത്ര സ്പോർട്സ് ആൻഡ് വെൽനെസ് ഫോറം സംഘടിപ്പിച്ച ചങ്ങനാശ്ശേരി മാരത്തൺ മൂന്നാം സീസണിൽ മറ്റക്കര ഇടവകാംഗമായ ശ്രീ. സാബു ജി. ചെരുവിൽ ജേതാവായി. ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളേജ് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജി ഗ്രൗണ്ടിൽ നവംബർ 24 ന് നടന്ന മത്സരത്തിൽ 51 മുതൽ 65 വയസ്സു വരെയുള്ള വിഭാഗത്തിലാണ് ശ്രീ. സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ദൈവാശ്രയത്വത്തിലൂടെയും നേടിയ ഈ വിജയം ഇടവകയ്ക്കും നാടിനും അഭിമാനവും പ്രചോദനവും ആണ്. ശ്രീ. സാബു ജി. ചെരുവിലിന്‍റെ വ്യക്തിപരമായ ഈ നേട്ടത്തിന് മറ്റക്കര തിരുക്കുടുംബ ഇടവകയുടെ അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച വിജയങ്ങൾ നേടുവാനുള്ള കഴിവും ആരോഗ്യവും അനുഗ്രഹവും തിരുക്കുടുംബം അദ്ദേഹത്തിന് നൽകട്ടെ.