Catechism
യേശു ശിഷ്യന്മാരെ ഭരമേൽപ്പിച്ച സുവിശേഷ പ്രഘോഷണത്തിന്‍റെ സമകാലീന രൂപമാണ് സഭ ഇന്ന് നടത്തുന്ന വിശ്വാസപരിശീലനം. രൂപതാവിശ്വാസപരിശീലന കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് നമ്മുടെ ഇടവകയിൽ വിശ്വാസപരിശീലനം നടത്തപ്പെടുന്നത്. ബഹു. വികാരിയച്ചന്‍റെ നേതൃത്വത്തിൽ 18 അധ്യാപകരാണ് ഈ ദൗത്യത്തിന് നേതൃത്വം വഹിക്കുന്നത്. CTP എന്ന ഒരു വർഷത്തെ പരിശീലന കോഴ്സിലൂടെ സർട്ടിഫിക്കറ്റ് നേടിയവരാണ് നമ്മുടെ അധ്യാപകർ.
ആഴ്ചയിൽ കേവലം ഒന്നര മണിക്കൂർ ലഭിക്കുന്ന അവസരത്തിൽ വിശ്വാസ അനുഭവത്തിലേക്കും ആചാരമര്യാദ പരിശീലനത്തിലേക്കും കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലേക്കുമാണ് അധ്യാപകർ കൂടുതൽ ശ്രദ്ധിക്കുന്നത്. തങ്ങൾക്ക് ലഭിക്കുന്ന അറിവിനെ തിരിച്ചറിവാക്കി സമൂഹത്തിലും സഭയിലും ശരിയായ ക്രൈസ്തവവിശ്വാസം എന്തെന്ന് ജീവിതസാക്ഷ്യത്തിലൂടെ പ്രഘോഷിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുകയാണ് ഓരോ ക്രൈസ്തവന്‍റെയും ദൗത്യം.
മാതാപിതാക്കളുടെ നിർലോഭമായ സഹകരണം ഈ ദൗത്യനിർവഹണത്തിൽ ഞങ്ങൾക്ക് പ്രചോദനമാണ്. രൂപതാതലത്തിലും മേഖലാ തലത്തിലുമുഉള മത്സരങ്ങൾക്ക് ശ്രദ്ധേയമായ സാന്നിധ്യം അധ്യാപകരും കുട്ടികളും പ്രകടിപ്പിക്കുകയും മത്സരങ്ങളിൽ നല്ല നേട്ടം കൈവരിക്കുകയും ചെയ്തുവരുന്നു. സഭയോടും സമൂഹത്തോടും ഉള്ള പ്രതിബദ്ധത പാലിച്ചുകൊണ്ട് അധ്യാപകർ മറ്റു തിരക്കുകളിൽ നിന്നും മാറി ഈ ഉത്തരവാദിത്വം നിറവേറ്റുന്നു. പാഠ്യവിഷയങ്ങൾ തുടർച്ചയായ 12 വർഷം കൊണ്ട് പഠിപ്പിച്ച് ഒരു യഥാർത്ഥ കത്തോലിക്ക വിശ്വാസിയായി കുട്ടികളെ മാറ്റുന്നതിനുള്ള ശ്രമമാണ് വിശ്വാസപരിശീലനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഓരോ വർഷവും നടത്തപ്പെടുന്ന വിശ്വാസോത്സവത്തിലൂടെ കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുന്നു. ഉണർവോടെ നാല് ടീമുകളായി തിരിഞ്ഞ് മത്സര ചിന്തകളോടെ കുട്ടികൾ വിശ്വാസോത്സവത്തിൽ പങ്കെടുക്കുന്നു. ബഹു. വികാരി അച്ചനും അധ്യാപകരും PTA കമ്മറ്റിക്കാരും വളരെ കരുതലോടും ശ്രദ്ധയോടും കൂടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു.
CATECHISM TEACHERS
FR. JOSEPH
PARIYATHDIRECTOR
BENNY JACOB
VADAKKEDATHUHEAD MASTER
Sr. LIJA FCC
MANGALASSERYSTAFF SECRETARY
SANTHOSH ALEX
THEKKUMMATTATHILCATECHISM TEACHER
LIZAMMA JAMES
VADAKKEDATHUCATECHISM TEACHER
MINI JOHN
MALAMPURATHUCATECHISM TEACHER
SIJI SUNNY
KAIPPATHADATHILCATECHISM TEACHER
GIFTY ROSE GEORGE
THUNDIYILKAROTTUCATECHISM TEACHER
JINU JOSEPΗ
CHAKRAPURACKALCATECHISM TEACHER
SHERLY JOHN
VAVAKKUZHIYILCATECHISM TEACHER
LIGI ANTONY
THENNADIYILCATECHISM TEACHER
Sr. PAULIN FCC
VADAKKEDAMCATECHISM TEACHER
Sr. ROSBIN FCC
ARUMACHADATHCATECHISM TEACHER
LEENA T ELIZABETH
THEKKUMMATTATHILCATECHISM TEACHER
SHALI BENNY
VADAKKEDAMCATECHISM TEACHER
JINI JOSEPH
CHAKRAPURACKALCATECHISM TEACHER
JOICE JOSEPH
MOOTHASSERILLCATECHISM TEACHER
NIBIN BABY
PALAMATTATHIL KAROTTUCATECHISM TEACHER
SOBIN JOSEPH
MALEKUNNELCATECHISM TEACHER