2024 നവംബര്‍ 15-ന് മുപ്പത്തിനാലാമത് വിവാഹ വാർഷികം ആഘോഷിക്കുന്ന ഇടവകാംഗങ്ങളായ പരയ്ക്കാട്ട് ബാബു പോളിനും റാണിക്കും മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിന്‍റെ മംഗളാശംസകൾ. ഈ സുദിനത്തിൽ നിങ്ങളുടെ സ്നേഹവും കരുതലും കൂടുതൽ സുദൃഢമാവട്ടെ. വരും വർഷങ്ങൾ കൂടുതൽ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നൽകി തിരുക്കുടുംബം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഒരുമിച്ച് വളർന്ന്, പരസ്പരം സ്നേഹിച്ചും സഹായിച്ചും പ്രാർത്ഥിച്ചും ജീവിതത്തിന്‍റെ ഓരോ നിമിഷവും ആസ്വദിക്കുവാൻ നിങ്ങൾക്ക് സാധിക്കട്ടെ.
വിവാഹ വാർഷികം ആഘോഷിക്കുന്ന ഈ സുദിനത്തിൽ തിരുകുടുംബത്തിന്‍റെ കൃപയും അനുഗ്രഹവും നിങ്ങൾക്ക് കരുത്ത് നൽകട്ടെ. ദീർഘകാലം സ്നേഹത്തിലും സന്തോഷത്തിലും പരസ്പര ബഹുമാനത്തിലും ആരോഗ്യത്തോടെ ജീവിക്കുവാൻ സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. കുടുംബജീവിതം സന്തോഷത്തോടെയും വിജയകരമായും മുന്നോട്ടു നയിക്കുവാൻ തിരുകുടുംബത്തിന്‍റെ കൃപയും അനുഗ്രഹവും നിങ്ങൾ ഇരുവരുടെയും മേൽ സമൃദ്ധമായി വർഷിക്കപ്പെടട്ടെ.