ALTER BOYS
വി.കുർബാന സമയത്ത് യേശുവിനു ചുറ്റും നിൽക്കാൻ നിയോഗിക്കപ്പെട്ട ഭൂമിയിലെ മാലാഖമാരാണ് അൾത്താര ബാലന്മാർ. ആരാധനാക്രമത്തിൽ കേവലം "പുരോഹിതന്‍റെ സഹായികൾ " എന്നതിനേക്കാൾ "നിത്യപുരോഹിതനായ യേശുക്രിസ്തുവിന്‍റെ ദാസന്മാർ" എന്ന സ്ഥാനമാണിവർക്കുള്ളത്. ഇവർ തിരുസഭയുടെ സന്തോഷവും പ്രതീക്ഷയുമാണ്. കുർബാനയ്ക്ക് കൂടുമ്പോൾ ഇവർ സ്വർഗ്ഗത്തിലെ മാലാഖമാർക്ക് തുല്യരായി മാറുന്നു. കത്തോലിക്കാസഭയുടെ ഭാവി വാഗ്ദാനങ്ങളാണവർ. അൾത്താര ബാലന്മാരുടെ മദ്ധ്യസ്ഥനായ വി. ജോൺ ബെർക്കുമാൻസിന്‍റെ തിരുനാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 19 അൾത്താര ബാലന്മാരുടെ ദിനമായി ആചരിക്കുന്നു.
മറ്റക്കര ഇടവക സ്ഥാപിതമായ 1898 ഒക്ടോബർ 23 മുതൽ നമ്മുടെ ദൈവാലയത്തിൽ അൾത്താര ബാലൻമാർ സജീവമായി ശുശ്രൂഷ ചെയ്തു വരുന്നു. ആദ്യ കാലങ്ങളിൽ സുറിയാനി കുർബാനയായിരുന്നു. അപ്പോഴും അൾത്താര ബാലന്മാർ ദിവസവും വി.കുർബാനയിൽ ശുശ്രൂഷ ചെയ്തിരുന്നു. തുടർന്നും മുടക്കം വരാതെ അൾത്താര ശുശ്രൂഷയിൽ കുട്ടികൾ ഊർജ്ജസ്വലതയോടെ പങ്കെടുത്തിരുന്നു.
അൾത്താര ബാലൻമാരിലെ ദൈവവിളി സ്വീകരിച്ചവർ
ഇടവകയുടെ തുടക്കം മുതൽ അൾത്താര ശൂശ്രൂഷികളായി വന്നിരുന്ന കുട്ടികളിൽ നിന്ന് നിരവധി പേർ വൈദികരായി ഇന്ന് വിവിധ രൂപതകളിലും മിഷൻ കേന്ദ്രങ്ങളിലും വിവിധ സഭകളിലുമായി തീക്ഷ്ണതയോടെ ദൈവശുശൂഷ ചെയ്യുന്നു എന്നത് ശ്ലാഘനീയമാണ്.
ഇവരിൽ ഇരുപതോളം വൈദികർ കർത്താവിൽ ഭാഗ്യനിദ്ര പ്രാപിച്ചു. 15 പേരോളം ഇന്ന് വിവിധ രൂപതകളിൽ സേവനം ചെയ്ത് വരുന്നു. എമിൽ മുണ്ടപ്ലാക്കൽ CST, അലോഷ്യസ് വടക്കേടത്ത് VC, ഒരു ദിവസവും മുടങ്ങാതെ അൾത്താര ശുശ്രൂഷിയായി പള്ളിയിൽ വരുകയും ഈ വർഷം സെമിനാരിയിൽ ചേരുകയും ചെയ്ത ഫെർണാണ്ടോ ചെരുവിൽ CMI എന്നീ 3 കുട്ടികൾ ഇന്ന് അൾത്താര ബാലൻമാരിൽനിന്ന് ദൈവവിളി സ്വീകരിച്ച് വൈദിക വിദ്യാർത്ഥികളായി സെമിനാരിയിൽ പഠനം തുടരുന്നുവെന്നത് നമ്മുടെ ഇടവകയ്ക്ക് വലിയ ഒരു അനുഗ്രഹമാണ്.
ഇപ്പോൾ 23 കുട്ടികൾ അൾത്താര ബാലൻമാരായി ശ്രുശ്രൂഷ ചെയ്തു വരുന്നു. വെള്ള വസ്ത്രങ്ങൾ ധരിച്ച് അൾത്താരക്കു ചുറ്റും അണിനിരക്കുന്ന ഈ കുഞ്ഞുങ്ങൾ നമ്മുടെ ഇടവകയ്ക്ക് എന്നും ഒരു അനുഗ്രഹം തന്നെയാണ്.