back to top
കത്തോലിക്ക കോണ്‍ഗ്രസ്‌

Catholic Congress

സീറോ മലബാർ സഭയുടെ കീഴിലുള്ള ആത്മായ സംഘടനയാണ് കത്തോലിക്ക കോൺഗ്രസ്. 1918 -ല്‍ നിധീരിയ്ക്കൽ മാണിക്കത്തനാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ഈ ആത്മായ മുന്നേറ്റം കേരളീയ കത്തോലിക്കാ മഹാജന സഭ എന്ന പേര് സ്വീകരിച്ച് പ്രവർത്തനമാരംഭിച്ചു.1931- ൽ ഈ പ്രസ്ഥാനം ഓൾ കേരള കാത്തലിക് കോൺഗ്രസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സുറിയാനി കത്തോലിക്കരുടെ അവകാശങ്ങൾക്ക് വേണ്ടി സധൈര്യം പോരാടുകയായിരുന്നു സംഘടനയുടെ ലക്ഷ്യം.

സമൂഹത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കി ആത്മീയതയിൽ അധിഷ്ഠിതമായ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ കത്തോലിക്കാ കോൺഗ്രസ് ലോകത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലും സജീവമായി പ്രവർത്തിക്കുന്നു. കാർഷിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ സഭയുടെ ശബ്ദമാകുവാൻ കത്തോലിക്കാ കോൺഗ്രസിന് സാധിക്കുന്നുണ്ട്.

മൂല്യങ്ങൾ

സത്യം, നീതി,ഉപവി

ലക്ഷ്യം: സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്‍റെ മൗലികാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടി പോരാടുക.

പ്രത്യേകം ആചരിക്കുന്ന ദിനങ്ങൾ

പതാകദിനം- മെയ് 5
സഭാ ദിനം -ജൂലൈ 3
സ്ഥാപക ദിനം ജൂലൈ 12
സ്വാതന്ത്ര്യ ദിനം- ആഗസ്റ്റ് 15
ക്രിസ്മസ് -ഡിസംബർ 25

പ്രവർത്തനങ്ങൾ

  • ബോധവൽക്കരണ പരിപാടികൾ, പൊതുസമ്മേളനങ്ങൾ, ജാഥകൾ, മഹാസംഗമങ്ങൾ എന്നിവ സംഘടിപ്പിക്കുക.
  • സഭാംഗങ്ങൾ നേരിടുന്ന സാമുദായിക, മൗലിക പ്രശ്നങ്ങൾ പൊതു സമൂഹത്തെ ധരിപ്പിക്കുക.
  • പ്രതിഷേധ പ്രകടനങ്ങൾ,നിവേദനങ്ങൾ, പൊതു താൽപര്യ ഹർജികൾ എന്നിവ നൽകുക.
  • പരസ്നേഹ പ്രവർത്തികളായ ചികിത്സാസഹായം, ഭവനനിർമ്മാണ സഹായം, സ്കോളർഷിപ്പ് വിതരണം എന്നിവ സംഘടിപ്പിക്കുക.
  • വിവിധ മേഖലകളിൽ വിശിഷ്ട സേവനം നടത്തിയവരെ ആദരിക്കുക.
  • സാമുദായിക ശാക്തീകരണത്തിനായി നേതൃത്വം നൽകുക.
  • കർഷക പ്രശ്നങ്ങൾ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുക, കർഷക സംഗമങ്ങൾ, കർഷക സെമിനാറുകൾ, അടുക്കളത്തോട്ട മത്സരം എന്നിവയിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുക.
  • സഭയും കുടുംബങ്ങളും നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെപ്പറ്റി സമുദായത്തെ ബോധവൽക്കരിക്കുക. ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ അവരെ സഹായിക്കുക.

Meet our dedicated

executive members

REV. FR. JOSEPH

PARIYATH

DIRECTOR

JOSEPH PAUL

PARACKATTU

PRESIDENT

TOJO THOMAS

MALEKUNNEL

VICE PRESIDENT

THEYYAMMA THOMAS

PARACKAL

VICE PRESIDENT

AJESH MATHEW

PUTTATHANKAL

SECRETARY

SAJITHA CHERIYAN

THENNADIYIL

JOINT SECRETARY

ABIN ALEX

THEKKUMMATTATHIL

FORANE COUNCILLOR

SHALI BENNY

VADAKKEDAM

FORANE COUNCILLOR

M.K. MATHEW

MEEMPUZHACKAL

FORANE COUNCILLOR

SHIJU JOSEPH

MUNDAPLACKAL

FORANE COUNCILLOR

JOB MATHEW

PUTTATHANKAL

TREASURER