മറ്റക്കര തിരുക്കുടുംബ ദേവാലയം സ്ഥാപിതമായിട്ട് 100 വർഷം തികയുന്ന ഈ അനുഗ്രഹീത നിമിഷത്തിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഈ സ്മരണികയും പ്രകാശിതമാവുകയാണ്.
മറ്റക്കരയുടെ ഭാഗധേയം നിർണയിച്ചതിൽ അനല്പമായ പങ്ക് നമ്മുടെ ദേവാലയത്തിനുണ്ട്. ഇവിടുത്തെ ജനസമൂഹത്തിൻ്റെ വളർച്ചയുടെ ഗതി നിയന്ത്രിച്ചത് തിരുക്കുടുംബ ദേവാലയമാണ്. ദേവാലയ സ്ഥാപനം മുതലുള്ള ചരിത്രം പള്ളി രേഖകളിൽ നിന്ന് കണ്ടെടുത്ത് തലമുറകൾക്കായി നൽകുക എന്ന ദൗത്യം ഈ സ്മരണിക നിറവേറ്റുന്നു. പള്ളി രേഖകൾ പരിശോധിച്ച് ചരിത്രം രൂപപ്പെടുത്തുവാൻ ഒപ്പം കൂടിയവർക്കും നാട്ടറിവും കേട്ടറിവും കണ്ടറിവും ചൊല്ലിയവർക്കും നന്ദി.
തിരുക്കുടുംബ ദേവാലയ സ്ഥാപനത്തിനും ഇടവകക്കാർക്കുമായി യത്നിച്ച പൂർവികരുടെയും പുരോഹിത ശ്രേഷ്ഠരുടെയും സ്മരണയ്ക്ക് ആദരാഞ്ജലികൾ. ഈ സ്മൃതി പേടകം ഏവർക്കുമായി സമർപ്പിക്കട്ടെ.