ഇത് ഒരു ഓർമ്മക്കുറിപ്പാണ്…..
ഒരു ജനതയുടെ അചഞ്ചലമായ മുന്നേറ്റത്തിൻ്റെ, ത്യാഗോജ്ജ്വലമായ സമർപ്പണത്തിൻ്റെ, വിശ്രമരഹിതമായ കഠിനാധ്വാനത്തിൻ്റെ, പൊരുതി നേടിയ സ്വപ്നസാക്ഷാത്കാരങ്ങളുടെ ഒക്കെ…… ഓർമ്മക്കുറിപ്പ്.
വിശ്വാസ തീക്ഷ്ണതയിൽ കത്തിജ്വലിച്ച ഒരു തലമുറയുടെ കഷ്ടനഷ്ടങ്ങളുടെ, കണ്ണീരിൽ കുതിർന്ന സന്തോഷങ്ങളുടെ, അഭിമാനകരമായ നേട്ടങ്ങളുടെ, ചില തീരാനഷ്ടങ്ങളുടെ, ഒത്തൊരുമയോടെ നടപ്പിലാക്കിയ സ്വപ്ന പദ്ധതികളുടെ, അയവിറക്കൽ. ഭാവിയിൽ നാം നടപ്പാക്കേണ്ട നല്ല സ്വപ്നങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
നാം എന്തായിത്തീരണം…… നാം എങ്ങനെ മാറ്റങ്ങൾ ഉൾക്കൊള്ളണം…… ഇതൊക്കെയാണ് ഇതിൽ നിന്നും വായിച്ചെടുക്കേണ്ടത്.
ഇടവകയുടെ ചരിത്രം, ഇടവക കെട്ടിപ്പടുക്കുന്നതിൽ നെടുനായകത്വം വഹിച്ച മഹത് വ്യക്തികളുടെ വിവരങ്ങൾ, കാലികപ്രസക്തിയുള്ള പൊതു വിഷയങ്ങൾ, ഇടവകക്കാരുടെ സർഗ്ഗാത്മക രചനകൾ, ജൂബിലി വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ, ഇവയെല്ലാം ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചിട്ടുണ്ട്……
ഹൃദയം തുറന്നു സ്വീകരിച്ചാലും…..